BUSINESSBUSINESS NEWS

ഫാമിംഗ്ടണ്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍സിന്റെ ആദ്യ ഔട്ട്‌ലറ്റ്

കൊച്ചി : പ്രമുഖ പ്രവാസി വ്യവസായിയും മാടശ്ശേരി വെഞ്ചേഴ്‌സ് ഉടമയുമായ വര്‍ഗീസ് പൗലോസ് നേതൃത്വം നല്‍കുന്ന ഫാമിംഗ്ടണ്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍സിന്റെ കേരളത്തിലെ ആദ്യ വിപണന കേന്ദ്രം കാക്കനാട് ഇടച്ചിറയില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. ഗുണമേന്‍യുള്ള പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും മാത്രമായി ഗ്രൂപ്പിന്റെ കീഴില്‍ സമീപ ഭാവിയില്‍ ഇത്തരത്തിലുള്ള 10ല്‍ പരം ഔട്ട്‌ലറ്റുകള്‍ കൊച്ചി നഗരത്തില്‍ തുറക്കുമെന്ന് സിഎം.ഡി വര്‍ഗീസ് പൗലോസ് പറഞ്ഞു. ചടങ്ങില്‍ ഡയറക്ടര്‍ കൊച്ചുറാണി വര്‍ഗീസ്, സി.ഇ.ഒ സാബിന്‍ വര്‍ഗീസ്, സോളമന്‍ വര്‍ഗീസ്, തൃക്കാക്കര നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പന്‍, കൗണ്‍സിലര്‍മാരായ സ്മിത സണ്ണി, ഷാനാ അബ്ദു, അനിത ജയചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker