ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മാനേജിംഗ് ഡയറക്ടര്‍ എം ഡി പൂക്കോയ തങ്ങള്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൂക്കോയ തങ്ങളുടെ മകന് ഹിഷാം, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് എന്നിവര്‍ക്ക് എതിരെയും ലുക്ക് ഔട്ട് നോട്ടീസുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൂക്കോയ തങ്ങളോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹര്‍ജി നല്‍കും. ഇത് സംബന്ധിച്ച് സംഘം മജിസ്ട്രേറ്റിനാണ് ഹര്‍ജി നല്‍കുക. രണ്ട് ദിവസത്തേക്ക് സംഘം കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് വിവരം.
കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ബിനാമി ഇടപാടുകളുണ്ടോ എന്ന് സംശയമുണ്ടെന്നും അന്വേഷണ സംഘം കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ എംഎല്‍എയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്നും അന്വേഷണ സംഘം.