KERALABREAKING NEWSLATEST

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചന്ദേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലാണ് കമറുദ്ദീന്‍ ജാമ്യാപേക്ഷ നല്‍കിയത്. എംഎല്‍എയ്ക്ക് എതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല എന്ന കമറുദ്ദീന്റെ അഭിഭാഷകന്റെ വാദം കോടതി തളളി.

കഴിഞ്ഞദിവസം 11കേസുകളില്‍ കൂടി എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 42 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്.

എം സി കമറുദ്ദീന് എതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഡയറക്ടര്‍മാരില്‍ ഒരാളായ എംഎല്‍എയ്ക്ക് തട്ടിപ്പില്‍ തുല്യപങ്കാളിത്തമുള്ളതിനാല്‍ കേസ് റദ്ദാക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker