ആലപ്പുഴ: കഴിഞ്ഞ പത്ത് വര്‍ഷത്തെ മോഡി ഭരണം രാജ്യത്തിന്റെ സമസ്ത മേഖലയേയും തകര്‍ക്കുകയും സമ്പദ്ഘടനയുടെ നട്ടെല്ലൊടിക്കുകയും രാഷ്ട്രത്തിന്റെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തുകയും ചെയ്തു. ഭരണഘടനയെ നോക്കുകുത്തിയാക്കി മതരാഷ്ട്ര രൂപീകരണത്തിലേയ്ക്കുള്ള ചുവടുവയ്പു നടത്തുന്ന നയസമീപനങ്ങളാണ് മോദി നടപ്പാക്കുന്നത്.
എം.എല്‍.പി.ഐറെഡ് ഫ്‌ലാഗിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26-ാം തീയതി വൈകുന്നേരം വയലാര്‍ നാഗം കുളങ്ങരയില്‍ നടന്ന 78-ാമത്പുന്നപ്ര-വയലാര്‍ രക്തസാക്ഷിയനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.സി. ഉണ്ണിച്ചെക്കന്‍. ആഗോളവത്ക്കരണത്തിന് ബദലില്ലായെന്ന് പറഞ്ഞു കൊണ്ട് ആ നയങ്ങളുടെ പിന്നാലെ പോവുകയെന്നുള്ളതല്ല ഇന്ന് ഇടതുപക്ഷ – ദേശാഭിമാന ശക്തികളുടെ കടമ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ മുഖ്യകാരണം ഇടതുപക്ഷസമീപനങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ്. ഇതിനെതിരെ ഒരു ബദല്‍ നയം മറ്റ് ഭരണ വര്‍ഗ്ഗപാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി മുന്നോട്ട് വയ്ക്കാന്‍ ഇടതുപക്ഷത്തന് കഴിയണം.
പാര്‍ട്ടി ജില്ലാസെക്രട്ടറി കെ.വി. ഉദയഭാനു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സലിംബാബു സ്വാഗതവും ജില്ലാ കമ്മറ്റിയംഗം എം.എല്‍. ശശിധരന്‍ കൃതജ്ഞതയും പറഞ്ഞു. ചാള്‍സ് ജോര്‍ജ്ജ്, സെക്രട്ടേറിയ റ്റംഗങ്ങള്‍ എം.കെ. ദിലീപ് സി.എസ്സ്. രാജു സംസ്ഥാനകമ്മറ്റിയംഗങ്ങള്‍ വി.ജെ. പോള്‍,രാജുമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
92 Less than a minute