BUSINESSBUSINESS NEWS

ഫിലിപ്‌സ് 1000 ആക്ടീവ് ഇന്റര്‍വെന്‍ഷണല്‍ സ്യൂട്ട് ഇന്‍സ്റ്റാലേഷനുകള്‍ പൂര്‍ത്തിയാക്കി

മുംബൈ ആരോഗ്യ ടെക്‌നോളജിയില്‍ ആഗോളതലത്തില്‍ മുന്‍നിരയിലുള്ള റോയല്‍ ഫിലിപ്‌സ് ഇന്ത്യയില്‍ 1000 ആക്ടീവ് കാത്ത് ലാബ് (ഇന്റര്‍വെന്‍ഷണല്‍ സ്യൂട്ട് ) ഇന്‍സ്റ്റലേഷനുകള്‍ പൂര്‍ത്തിയാക്കി.
കഴിഞ്ഞ പാദത്തില്‍ ഫോര്‍ട്ടിസ്, അപ്പോളോ, ആസ്റ്റര്‍, മണിപ്പാല്‍, എന്‍ എച്ച്, ജയദേവ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ഹോസ്പിറ്റല്‍സ് എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള പ്രധാന സൈറ്റുകളില്‍ അത്യാധുനിക അസൂറിയന്‍ കാത്ത് ലാബുകള്‍ കമ്പനി സ്ഥാപിച്ചു. മികച്ച ആരോഗ്യം, രോഗിക?ക്കും സ്റ്റാഫുകള്‍ക്കും മെച്ചപ്പെട്ട അനുഭവം, കുറഞ്ഞ പരിചരണച്ചെലവ് എന്നിങ്ങനെയുള്ള കമ്പനിയുടെ ക്വാഡ്രപ്പിള്‍ എയിം പൂര്‍ത്തീകരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത നൂതന സൊലൂഷനുകള്‍ തയ്യാറാക്കുന്നതിനുള്ള ഫിലിപ്‌സിന്റെ ഉദ്യമത്തില്‍ 1000 ആക്ടീവ് കാത്ത് ലാബ് ഇന്‍സ്റ്റാലേഷനുകളുടെ പൂര്‍ത്തീകരണം ഒരു സുപ്രധാന നേട്ടമാണ്.
ഇന്റര്‍ വെന്‍ഷണല്‍ ലാബ് വര്‍ക്ക് ഫ്്‌ളോയിലേക്ക് ഇന്‍ട്രാവവാസ്‌ക്യൂലര്‍ ഇമേജിംഗും ഫിസിയോളജി ആപ്ലിക്കേഷനുകളും തടസമില്ലാതെ ചേര്‍ക്കുന്നതിന് ഇന്‍ട്രാസൈറ്റ് പോലുള്ള ഇന്റര്‍വെന്‍ഷണല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ് ഫോമുകളും ഫിലിപ്‌സിനുണ്ട്. ഇമേജ് ഗൈഡഡ് തെറാപ്പി ഡിവൈസുകളുടെ വിപുലീകരണം വേഗത്തിലാക്കുന്നതിന് വേണ്ടി വോള്‍ക്കാനോ, സ്‌പെക് ട്ാനെറ്റിക്‌സ്, ഇപിഡി സൊലൂഷനുകള്‍ എന്നിവ ഫിലിപ്‌സ് അടുത്തിടെ ഏറ്റെടുത്തിരുന്നു. നിലവില്‍ ഇന്ത്യയിലെ പ്രധാന ടെറിഷ്യറി കെയര്‍, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ ഫിലിപ്‌സിന്റെ കാത്ത് ലാബുകള്‍ ഉണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker