SPORTSFOOTBALL

ഫുട്ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

ജര്‍മന്‍: ഫുട്ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക് താരവുമായ ഗെര്‍ഡ് മുള്ളര്‍ (75) അന്തരിച്ചു. ലോകകപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളുള്‍പ്പടെ നേടിയ മുള്ളറുടെ മരണ വാര്‍ത്ത ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2015 മുതല്‍ അല്‍ഷൈമസ് ബാധിതനായിരുന്നു. 1970 ലോകകപ്പില്‍ 10 ഗോള്‍ നേടി ടോപ്സ്‌കോററായിരുന്നു ഗെര്‍ഡ് മുള്ളര്‍. ജര്‍മനി ചാമ്പ്യന്‍മാരായ 1974 ലെ ലോകകപ്പില്‍ ഫൈനലിലടക്കം നാല് ഗോളുകളാണ് താരം നേടിയത്.

2006 വരെ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡ് മുള്ളറുടെ പേരിലായിരുന്നു. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായാണ് മുള്ളര്‍ എണ്ണപ്പെടുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker