KERALANEWS

ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പൊലീസുകാരൻ പണം കൊടുക്കാതെ മുങ്ങാൻ ശ്രമം; തടയാൻ എത്തിയ പമ്പ് ജീവനക്കാരനെ ബോണറ്റിൽ ഇരുത്തി കാറോടിച്ച് രക്ഷപ്പെടാൻ ശ്രമം

കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം. പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ കാറിൻ്റെ ബോണറ്റില്‍ ഇരുത്തി സ്റ്റേഷൻ വരെ ഓടിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജീവനക്കാരന്‍ പണം ആവശ്യപ്പെടുന്നതും വാഹനത്തിന്‍റെ മുന്നില്‍ നില്‍ക്കുന്ന ജീവനക്കാരനെ ബോണറ്റില്‍ ഇരുത്തി വാഹനം ഓടിച്ച്‌ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്ബിലാണ് സംഭവം. കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. കഴിഞ്ഞ ഒക്ടോബറില്‍ സന്തോഷ് മറ്റൊരു പെട്രോള്‍ പമ്ബിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിൻ്റെ നിയന്ത്രണം വിട്ടു എന്നാണ് കാരണം പറഞ്ഞത്.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജീവനക്കാരന്‍ പണം ആവശ്യപ്പെടുന്നതും വാഹനത്തിന്‍റെ മുന്നില്‍ നില്‍ക്കുന്ന ജീവനക്കാരനെ ബോണറ്റില്‍ ഇരുത്തി വാഹനം ഓടിച്ച്‌ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

Related Articles

Back to top button