കൊച്ചി: റബര്‍ ബോര്‍ഡിന്റെ ഏറ്റവും പുതിയ ഇട്രേഡിങ് പ്ലാറ്റ്ഫോം ആയ ‘എം റൂബ്’ ന്റെ ഔദ്യോഗിക ബാങ്കിങ് പങ്കാളിയായി ഫെഡറല്‍ ബാങ്കിനെ തെരഞ്ഞെടുത്തു.
പ്രകൃതിദത്ത റബര്‍ വ്യാപാരം ചെയ്യുന്ന ഇടപാടുകാര്‍ക്കായി ആരംഭിച്ച ഏകീകൃത ട്രേഡിങ് പ്ലാറ്റ്ഫോമാണ് എം റൂബ്. റബര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതോടൊപ്പം തടസ്സങ്ങളില്ലാതെ വ്യാപാരം നടത്താനുള്ള സൗകര്യവും എംറൂബില് ലഭ്യമാണ്. ഈ പ്ലാറ്റ്ഫോമില്‍ തടസ്സങ്ങളില്ലാതെ ഇടപാടുകള്‍ സാധ്യമാക്കുന്നതിനുള്ള ബാങ്കിങ് എപിഐ സേവനങ്ങളാണ് ഫെഡറല്‍ ബാങ്ക് നല്‍കുന്നത്. മുന്‍കൂര്‍ പണം നല്‍കുന്നതിനും റീഫണ്ട് ചെയ്യുന്നതിനുമായി റബര്‍ വില്‍പ്പനക്കാര്‍ക്ക് അധിക ചാര്‍ജുകളില്ലാതെ ആദ്യ ആറു മാസക്കാലത്തേക്ക് ഒഡി സേവനവും ഈ പ്ലാറ്റ്ഫോമിലൂടെ ലഭിക്കും. ഇടപാടു നടന്നയുടനെ തന്നെ പേമെന്റുകള്‍ സ്വീകരിക്കാനുള്ള സംവിധാനം വൈകാതെ ലഭ്യമാകുന്നതാണ്.
റബര്‍ വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഏറെ ആകര്‍ഷകമായ ട്രേഡിങ് പ്ലാറ്റ്ഫോം ആണ് റബര്‍ ബോര്‍ഡിന്റെ എംറൂബ്. ഇതിനുള്ള ബാങ്കിങ് എപിഐ സേവനങ്ങള്‍ നല്കാനായതില് അഭിമാനമുണ്ട്.
പരമ്പരാഗത ചരക്കു വിപണിയെ ഡിജിറ്റല്‍വല്‍ക്കരിക്കാനും അതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും ഇതിലൂടെ സാധിക്കുന്നതാണ്. റബര്‍ ബോര്‍ഡുമായി ചേര്‍ന്ന് ഈ പ്ലാറ്റ്ഫോം ഇനിയും വിപുലീകരിക്കുകയാണ് ലക്ഷ്യം.