കേരള ഫോക്ലോര് അക്കാദമി 2019-ലെ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 11 മുതിര്‍ന്ന കലാകാരര്‍ക്ക് ഫെലോഷിപ്പും ഏഴുപേര്‍ക്ക് ഗുരുപൂജ അവാര്‍ഡും എഴുപത്തിനാലു പൊതു അവാര്‍ഡുകളും ഒന്‍പതു പേര്‍ക്ക് യുവപ്രതിഭാ പുരസ്കാരങ്ങളും രണ്ടുപേര്‍ക്ക് ഗ്രന്ഥരചനക്കുള്ള പുരസ്കാരവും മൂന്നു ഡോക്യുമെന്ററി അവാര്‍ഡുകളും ഉള്‍പ്പെടെ 111 പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
ഫെലോഷിപ്പിന് 15,000 രൂപയും അവാര്‍ഡിന് 7500 രൂപയും ഗ്രന്ഥരചനക്ക് 7500 രൂപയും യുവപ്രതിഭാ പുരസ്കാരത്തിന് 5000 രൂപയുമാണ് ലഭിക്കുക. എല്ലാ പുരസ്കാരത്തിനൊപ്പവും പ്രശസ്തിപത്രവും ഫലകവുമുണ്ട്.
ദിനേശന് തെക്കുംകൂറന് പെരുവണ്ണാന് അഴീക്കോട്, കൃഷ്ണന് പണിക്കര്‍ എം തിമിരി, ടി രാമചന്ദ്രന് പണിക്കര്‍, ചെറുതാഴം(തെയ്യം), കെ നാരായണന് പണിക്കര്‍, ചന്തേര (മറത്തുകളി), വി കെ ബഷീര്‍ പതിയിരക്കര ( ദഫ് മുട്ട്), പി പി നാരായണന് പണിക്കര്‍, അന്നൂര്‍ (കളരിപ്പയറ്റ് ), വെട്ടൂര്‍ കെ സുശീലന്, വര്‍ക്കല ( പാക്കനാര്‍ കളി ), കെ കെ രാമചന്ദ്രപുലവര്‍, പാലക്കാട്( തോല്‍പ്പാവക്കൂത്ത്), ടി ലക്ഷ്മികാന്ത അഗിത്തായ, കാസര്‍കോട്(തിടമ്പുനൃത്തം), സജികുമാര്‍ ഓതറ, പത്തനംതിട്ട ( പടയണി ), എ വി പ്രഭാകരന്, കാസര്‍കോട് (കോല്‍ക്കളി ) എന്നിവര്‍ ഫെല്ലോഷിപ്പിനും സേതുരാമ പെരുമലയന്, കാസര്‍കോഡ് (തെയ്യം), കെ കെ വേലുക്കുട്ടി, തൃശൂര്‍ (കളമെഴുത്തുപാട്ട്), കെ ഉമ്പിച്ചി, കാസര്‍കോട്(മംഗലം കളി ), എം കെ ശിവദാസന്‍ നായര്‍ പത്തനംതിട്ട ( പടയണി ), വി അനന്തന് ഗുരുക്കള്‍ കണ്ണൂര്‍ (കോല്‍ക്കളി ), മുരളിധര മാരാര്‍ എറണാകുളം (മുടിയേറ്റ് ), സി ശങ്കരനാരായണമേനോന് തൃശൂര്‍ (കളരിപ്പയറ്റ് ) എന്നിവര്‍ ഗുരുപൂജ പുരസ്കാരത്തിനും അര്‍ഹരായി.