തൃശ്ശൂര്‍: ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവ് സൈബര്‍ സെല്ലില്‍ പരാതി നല്കി. തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കേശവദാസാണ് പരാതിക്കാരന്.കുട്ടന്‍കുളങ്ങരയില്‍ തോറ്റത് താന്‍ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമുഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് മാനഹാനി ഉണ്ടാക്കുന്നതായും കാണിച്ചാണ് കേശവദാസ് പരാതി നല്‍കിയിരിക്കുന്നത്.
കേശവദാസിന്റെ ഭാര്യാമാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ കുട്ടന്‍കുളങ്ങരയില്‍ മത്സരിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ലളിതാംബിക ബിജെപിയില്‍ നിന്ന് രാജി വെച്ചിരുന്നു.
ജയിച്ച യു ഡി എഫ് സ്ഥാനാര്‍ത്ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിക്കുന്ന ഫോട്ടോയാണ് ?ഗോപാലകൃഷ്ണന് പ്രചരിപ്പിച്ചത്. തന്റെ കുടുംബം കാരണമാണ് തോറ്റതെന്ന് പ്രചരിപ്പിക്കാന്‍ ഫോട്ടോ ദുരുപയോഗം ചെയ്യുകയാണെന്നാണ് കേശവദാസ് നല്കിയ പരാതിയില്‍ പറയുന്നത്.