AUTOFOUR WHEELER

ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട് ടൈറ്റാനിയം ട്രിമ്മില്‍ സണ്‍റൂഫ്

മുംബൈ : ഫോര്‍ഡ്് ടൈറ്റാനിയം ട്രിമ്മില്‍ പുതുതായി സണ്‍റൂഫ് അവതരിപ്പിച്ച് ഇക്കോ സ്‌പോര്ട്ട് ലൈന്‍ അപ്പ് പുറത്തിറക്കി. 2021 ലൈന്‍ അപ്പ് വില 7.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. കോംപാക്ട് എസ്..യു വിയുടെ സ്‌റ്റൈല്‍ പാരമ്പര്യവും ശേഷിയും ഉള്‍ക്കൊള്ളുന്നു.ആറ് എയര്‍ബാഗുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഫോര്‍ഡ് പാസ് , എംബഡഡ്് നാവിഗേഷന്‍എന്നിവയാണ് മറ്റു സവിശേഷതകള്‍
ഇക്കോ സ്‌പോര്‍ട്ട് പെട്രോള്‍ (799.000 രൂപ),, ഡീസല്‍ (869,000 രൂപ) പതിപ്പുകളില്‍ ലഭ്യം . ഒരു ലക്ഷം കിലോമീറ്റര് അല്ലെങ്കില്‍ മൂന്നു വര്‍ഷം വാറണ്ടി, മെയിന്റനന്‍സ് കോസ്റ്റ് കിലോമീറ്ററിന് 36 പൈസമാത്രം. കോംപാക്ട് യു.വി വിഭാഗത്തിില്‍ ഏറ്റവും കുറഞ്ഞ മെയിന്റനന്‍സ് ചെലവുള്ള വാഹനങ്ങളില്‍ ഒന്നാണ് ഇക്കോ സ്‌പോര്‍ട്ട്
1.51 ടിഡിസിഡീസല്‍ എഞ്ചിനാണ് ഇത് ബെസ്റ്റ് ഇന്‍ ക്ലാസ് 100 പി.എസ് പവറും 215 എന്‍എം ടോര്‍ക്കും നല്‍കുന്നു. ത്രി സിലിണ്ടര്‍ 1.5 ലിറ്റര്‍ ടി വിസിടി പെട്രോള്‍ എഞ്ചിന്‍ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 122 പി.എസ് പവറും 140 എന്‍.എം ടോര്‍ക്കും നല്‍കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വേണ്ടത് തെരഞ്ഞെടുക്കാം. പെട്രോള്‍ എഞ്ചിനില്‍ 6 സ്പീഡ് , ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോ മാറ്റിക് പതിപ്പും ഉള്‍പ്പെടുത്തിയട്ടുണ്ട്

Related Articles

Back to top button