LATESTOTHERSSPORTS

ഫ്രഞ്ച് ഓപ്പണിന് ക്രെജിക്കോവയുടെ വക ചെക്ക് കിസ്

പാരീസ്: ആറ്റ് നോറ്റു കാത്തിരുന്ന തന്റെ ആദ്യത്തെ ഗ്രാന്റ് സ്ലാം കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ ക്രെജിക്കോവ സ്വന്തമാക്കി.തന്റെ പരിശീലകയും വഴികാട്ടിയുമായിരുന്നു യാന നൊവോത്‌നയ്ക്ക് ക്രെജിക്കോവ തന്റെ ഈ കിരീട നേട്ടം സമര്‍പ്പിച്ചു. 12 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടിയ യാന 2017ല്‍ 49ാം വയസില്‍ അന്തരിച്ചു. ഫ്രഞ്ച് ഓപ്പണില്‍ രണ്ടു തവണ സെമിഫൈനലില്‍ എത്തുവാനെ യാന നൊവോത്‌നയ്ക്കു കഴിഞ്ഞിരുന്നുള്ളു.
തന്റെ നേട്ടങ്ങള്‍ എല്ലാം യാന നൊവോത്‌നയ്ക്ക് സമര്‍പ്പിച്ചു കൊണ്ട് റോളങ്ങ് ഗാരോവിലെ തന്റെ കന്നി ഗ്രാന്റ് സ്ലാം ഫൈനലില്‍ ഇറങ്ങിയ 25 കാരി ക്രെജിക്കോവ , റഷ്യയുടെ അനസ്താസ്യ പാവ്‌ലുചെങ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കു തോല്‍പ്പിച്ചു. സ്‌കോര്‍:
611, 26, 64. വേണ്ടി വന്ന സമയം രണ്ട് മണി്ക്കൂര്‍.
നാല്‍പ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റൊളങ് ഗാരോവില്‍ വനിതാ സിംഗിള്‍സ് കിരീടം ഒരു ചെക്ക് താരം ഉയര്‍ത്തുന്നത്. ഇതിന് മുന്‍പ് 1981ല്‍ യാന മാന്‍ഡലിക്കോവ യാണ് ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയ ചെക്ക് വനിതാ താരം. പക്ഷേ അന്ന് ചെക്കോസ്ലോവാക്യയെയാണ് ഇപ്പോള്‍ 59 വയസ്് തികഞ്ഞ യാന മാന്‍ഡലിക്കോവ പ്രതിനിധീകരിച്ചത്.
സീഡിങ്ങ് ഇല്ലാതെയാണ് ക്രെജിക്കോവ ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനിറങ്ങിയതും സ്വന്തമാക്കുന്നതും എന്നതും ഒരു സവിശേഷതയായി.
ഇന്ന് ക്രെജിക്കോവയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് നേടാനുള്ള അവസരവും ലഭിക്കുന്നു. വനിതാ ഡബിള്‍സില്‍ ക്രെജിക്കോവ മറ്റൊര്രു ചെക്ക് താരം കാതറിന്‍ സിനിയക്കോയോടോപ്പം വനിതാ ഡബിള്‍സ് ഫൈനലില്‍ ഇറങ്ങും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker