BREAKING NEWSWORLD

ഫ്രഞ്ച് കത്തോലിക്കപള്ളിയില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായി

പാരീസ്: ഫ്രഞ്ച് കത്തോലിക്കപള്ളിക്കുകീഴിലുള്ള പുരോഹിതരില്‍നിന്നും ജീവനക്കാരില്‍നിന്നുമായി കഴിഞ്ഞ 70 കൊല്ലത്തിനിടെ 3.3 ലക്ഷം കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായെന്ന് വെളിപ്പെടുത്തല്‍. ഇരകളിലേറെയും ആണ്‍കുട്ടികളാണ്. പള്ളികളിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്രസമിതിയുടേതാണ് റിപ്പോര്‍ട്ട്. പുരോഹിതരും മറ്റുചുമതലകള്‍ വഹിച്ചവരുമടക്കം 1.15 ലക്ഷത്തോളം പേരാണ് 1950മുതല്‍ 2020വരെ ഫ്രഞ്ച് കത്തോലിക്കപള്ളിക്കുവേണ്ടി പ്രവര്‍ത്തിച്ചത്. ഇതില്‍ 3200ഓളം പേര്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗംചെയ്തു. കുറ്റവാളികളില്‍ മൂന്നില്‍രണ്ടും പുരോഹിതരാണ്. ഫ്രാന്‍സില്‍ ഇക്കാലയളവില്‍ നടന്ന ലൈംഗികപീഡനങ്ങളുടെ നാലുശതമാനവും പള്ളിയില്‍ കുഞ്ഞുങ്ങള്‍ക്കുനേരെ ഉണ്ടായവയാണെന്ന് സമിതി അധ്യക്ഷന്‍ ഴാന്‍ മാര്‍ക് സൗവ് പറഞ്ഞു.
ദൃക്‌സാക്ഷികള്‍, പള്ളിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പഠിച്ചിരുന്നവര്‍ തുടങ്ങിയവരുമായി അഭിമുഖം നടത്തിയും കോടതി, പോലീസ്, മാധ്യമങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചും രണ്ടരക്കൊല്ലം കൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 1950നും 68നുമിടയിലാണ് കൂടുതല്‍ പീഡനങ്ങള്‍ നടന്നത്.
സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഖേദംപ്രകടിപ്പിച്ചു. റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും ഇത്രയുംകാലം അത് പുറത്തുവരാതിരുന്നതും തന്നെ ഏറെ വേദനിപ്പിച്ചെന്ന് മാര്‍പാപ്പ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker