LATESTBREAKING NEWSKERALA

ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറവ്; ഇടുക്കിയില്‍ റിസോര്‍ട്ട് ആക്രമിച്ച് 5 അംഗ സംഘം

ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയതിന്റെ പേരില്‍ റിസോര്‍ട്ടില്‍ ഒരു സംഘം ആക്രമണം നടത്തിയതായി പരാതി. ഇടുക്കി രാമക്കല്‍മേട്ടിലെ സിയോണ്‍ ഹില്‍സ് റിസോര്‍ട്ടിലാണ് സംഭവം.

 

ബുധനാഴ്ച രാത്രി പത്തരയോടെ ഫോണില്‍ വിളിച്ച് ചിലര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. 11 മണി ആയപ്പോഴേക്കും റിസോര്‍ട്ടിലെത്തിയ അഞ്ചംഗ സംഘം ഫ്രൈഡ് റൈസ് ഉള്‍പ്പെടെയുള്ള ഭക്ഷണം കഴിച്ചു. ഈ സമയം ഭക്ഷണത്തില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ പ്രത്യേകം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് ഇവര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നാണ് പരാതി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker