ബെംഗളൂരു: നഗരത്തിലെ പ്രധാന കോഫി സ്‌പോട്ടുകളിലൊന്നിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയത് ക്യാമറ. ബെംഗളൂരുവിലെ ബെല്‍ റോഡിലെ തേര്‍ഡ് വേവ് കോഫി എന്ന ലഘുഭക്ഷണ ശാലയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തില്‍ ഭക്ഷണശാലയിലെ ജീവനക്കാരന്‍ അറസ്റ്റിലായി. ഫ്‌ലൈറ്റ് മോഡിലിട്ട ഫോണിലെ ക്യാമറയിലൂടെ ശുചിമുറിയില്‍ എത്തുന്നവരുടെ വീഡിയോ രഹസ്യമായി ചിത്രീകരിക്കുകയായിരുന്നു കോഫി ഷോപ്പ് ജീവനക്കാരന്‍ ചെയ്തത്. രണ്ട് മണിക്കൂറോളം നേരം റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളോടെയാണ് ഫോണ്‍ കടയിലെത്തിയ യുവതി കണ്ടെത്തിയത്.
വനിതകളുടെ ശുചിമുറിയിലെ കുപ്പത്തൊട്ടിയിലായിരുന്നു റെക്കോര്‍ഡിംഗ് ഓണ്‍ ആക്കിയ നിലയില്‍ സ്മാര്‍ട്ട് ഫോണ്‍ ഓണ്‍ ആക്കി വച്ചിരുന്നത്. ഒരു കവറിനുള്ളിലാക്കി ക്യാമറയുടെ ഭാഗത്ത് പെട്ടന്ന് ശ്രദ്ധിക്കാത്ത രീതിയില്‍ ചെറിയൊരു ദ്വാരമിട്ട നിലയില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായാണ് യുവതി കണ്ടെത്തിയത്. എത്ര വിശ്വസനീയമായ ബ്രാന്‍ഡ് ആണെങ്കില്‍ പോലും മേലില്‍ പൊതുവിടങ്ങളിലെ ശുചിമുറി ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് വ്യക്തമാക്കി സംഭവത്തിന്റെ വിവരങ്ങള്‍ കടയിലെത്തിയ ഒരാള്‍ പങ്കുവച്ചിരുന്നു.
ഇതിന് സംഭവിച്ച പിഴവില്‍ ക്ഷമാപണം നടത്തി കോഫി ഷോപ്പ് ഉടമകളും പ്രതികരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും ജീവനക്കാരനെ പുറത്താക്കിയതായി കോഫി ഷോപ്പ് ഉടമ സമൂഹമാധ്യമങ്ങളില്‍ വിശദമാക്കിയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവതി പൊലീസില്‍ വിവരം അറിയിച്ചതിനേ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തികുന്നു. സ്മാര്‍ട്ട് ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഭദ്രാവതി സ്വദേശിയ്‌ക്കെതിരെയാണ് പരാതി വന്നിട്ടുള്ളത്. ഏറെക്കാലമായി ഈ കോഫി ഷോപ്പിലെ ജീവനക്കാരനായിരുന്നു ഇയാള്‍. സംഭവത്തില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് വിശദമാക്കി.
49 1 minute read