ദുബായ്: കെനിയയിലെ മൊംബാസയിലേക്ക് അടുത്ത ജനുവരി 17 ന് ഫ്ളൈദുബായ് നേരിട്ടുള്ള സര്‍വീസാരംഭിക്കും. ഇതോടെ യു എ ഇ യില്‍ നിന്ന് ദക്ഷിണപൂര്‍വ കെനിയയിലെ ഈ കടലോര നഗരത്തിലക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന പ്രഥമ എയര്‍ലൈന്‍ എന്ന ഖ്യാതിഫ്ളൈ ദുബായിക്ക് ലഭിക്കും. ്.ദുബായ് ഇന്റര്‍നാഷണലിലെ(ഡി എക്സ് ബി) മൂന്നാം ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ഫ്ളൈറ്റ് ആഴ്ചയില്‍ നാല് തവണയാണ് സര്‍വീസ് നടത്തുക.
മൊംബാസയിലേക്ക് സര്‍വീസാരംഭിക്കുന്നതോടെ ആഫ്രിക്കയിലേക്ക ്സര്‍വീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 11 ആയി വര്‍ധിക്കും. 10രാജ്യങ്ങളിലായാണ് ഈ 11 നഗരങ്ങള്‍. നിലവില്‍ സര്വീസുകളുള്ളത്.
ആഡിസ് അബാബ, അലക്സാന്‍ഡ്രിയ, ആസ്മാര, ഡാരസ് സലാം,ജിബൗട്ടി, എന്റബെ , ഹര്‍ഗീസ, ജൂബ, മൊഗാദിഷ്, സാന്‍സിബാര്‍ എന്നിവിടങ്ങളിലേക്കാണ്സര്‍വീസസുള്ളത്.പുതിയ സ്ഥലങ്ങളിലേക്ക് സര്‍വീസുകളാരംഭിക്കാനും ദുബായ്ഏവിയേഷന്‍ ഹബ്ബിനെ ശക്തിപ്പെടുത്താനും ഫ്ളൈ ദുബായ ്പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഘയ്ത് അല്‍ഘയ്ത് പറഞ്ഞു.