BUSINESSMARKET

ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് ഒക്ടോബര്‍ 12 വരെ

കൊച്ചി : ഫ്‌ലിപ്കാര്‍ട്ട് ദി ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ എട്ടാം പതിപ്പ് ഒക്ടോബര്‍ 12 വരെ. ഒരു ലക്ഷത്തിലധികം കിരാനകള്‍, 3,75,000 വില്‍പ്പനക്കാര്‍, 10,000 ലധികം പുതിയ ഉല്‍പ്പന്നങ്ങളുടെ ശേഖരം, ഇഎംഐ ഓഫറുകള്‍ക്കൊപ്പം 70,000 രൂപ വരെയുള്ള ക്രെഡിറ്റ് ലൈനിന് ‘ഫഌപ്കാര്‍ട്ട് പേ ലേറ്റര്‍’ നോകോസ്റ്റ് ഇഎംഐ സൗകര്യം തുടങ്ങി നിരവധി സവിശേഷതകളുമായാണ് ഇത്തവണത്തെ ബിഗ് ബില്യണ്‍ ഡേയ്‌സിനു തുടക്കമാകുന്നത്. ബ്യൂട്ടി, ജനറല്‍ മെര്‍ക്കന്‍ഡൈസ്, ഹോം, ഇലക്ട്രോണിക്‌സ്, ലൈഫ്‌സ്‌റ്റൈല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഒരു രൂപ ടോക്കണ്‍ അഡ്വാന്‍സായി നല്‍കി ഉല്‍പ്പന്നങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്യാം. ഫഌപ്കാര്‍ട്ട് നോണ്‍പ്ലസ് ഉപഭോക്താക്കള്‍ക്ക് അവര്‍ നേടിയ 50 സൂപ്പര്‍കോയിനുകള്‍ റിഡീം ചെയ്തുകൊണ്ട് ഫഌപ്കാര്‍ട്ട് ആപ്പില്‍ നേരത്തേ ആക്‌സസ് നേടാനാകും. ഈ വര്‍ഷം നിരവധി പുതിയ ലോഞ്ചുകള്‍, ഗെയിമുകള്‍, ഇന്ററാക്ടീവ് വീഡിയോകള്‍, തത്സമയ സ്ട്രീമിങുകള്‍, റിവാര്‍ഡുകള്‍ എന്നിവ ബിഗ് ബില്യണ്‍ ഡേയ്‌സിലുണ്ടാകും.
ഉപഭോക്താക്കളും വില്‍പ്പനക്കാരും ബ്രാന്‍ഡ് പങ്കാളികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഏറ്റവും മികച്ച അനുഭവം നല്‍കാനാണ് ഫഌപ്കാര്‍ട്ട് ശ്രമിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മൂല്യം നല്‍കുന്നതിനും എംഎസ്എംഇകള്‍ക്കും വില്‍പ്പനക്കാര്‍ക്കും ലക്ഷക്കണക്കിന് കിരാന പങ്കാളികള്‍ക്കും വളര്‍ച്ച നേടുന്നതിനും ഇകൊമേഴ്‌സ് വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഫ്‌ലിപ്കാര്‍ട്ട് കാണിച്ച പ്രതിബദ്ധത കഴിഞ്ഞ ഒന്നര വര്‍ഷമായി രാജ്യം ഇകൊമേഴ്‌സ് എങ്ങനെ സ്വീകരിച്ചു എന്നതിന്റെ തെളിവാണെന്നും ഫ്‌ലിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker