BREAKINGNATIONAL

ബംഗളൂരു, നിര്‍മ്മാണത്തിലുള്ള 6 നില കെട്ടിടം തകര്‍ന്നു വീണു; ഒരു മരണം, കുടുങ്ങി കിടക്കുന്നത് നിരവധി പേര്‍

ബംഗളൂരു: കനത്ത മഴ തുടരുന്ന ബംഗളൂരുവില്‍ നിര്‍മ്മാണത്തിലുള്ള കെട്ടിടം തകര്‍ന്നു വീണു. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ബീഹാര്‍ സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിയാണ് മരണപ്പെട്ടത്. ഹെന്നൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഹെന്നൂരിലെ ബാബുസാബ് പാളയയില്‍ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ ആറു നില കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തുന്നുണ്ട്.  തൊട്ട് അടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണിത്. കുറഞ്ഞത് 14 പേരെങ്കിലും കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് വിവരങ്ങള്‍.

Related Articles

Back to top button