കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, പശ്ചിമബംഗാളില്‍ മറ്റൊരു മന്ത്രി കൂടി മമത മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. രാജിബ് ബാനര്‍ജിയാണ് രാജിവെച്ചത്. വനംവകുപ്പ് കൈകാര്യം ചെയ്്തിരുന്ന മന്ത്രിയായിരുന്നു രാജിബ് ബാനര്‍ജി.പശ്ചിമബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. തനിക്ക് അതിന് അവസരം നല്കിയ എല്ലാവര്ക്കും നന്ദി പറയുന്നതായി രാജിബ് ബാനര്‍ജിയുടെ രാജിക്കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കേ, തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് മറ്റൊരു മന്ത്രി കൂടി രാജിവെച്ചത്. രാജിവ് ബാനര്‍ജിയുടെ അടുത്ത നീക്കം സംബന്ധിച്ച് മനസ് തുറന്നിട്ടില്ല.തൃണമൂല്‍ നേതൃത്വവുമായി വളരെ അടുപ്പമുള്ള ബംഗാളി നടന് രുദ്രനില്ഘോഷ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചുരുക്കം ചിലരില്‍ ഒരാളായാണ് രുദ്രനില്‍ ഘോഷ് അറിയപ്പെടുന്നത്.മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി പാര്‍ട്ടി വിട്ടത് അടുത്തിടെയാണ്. നേരത്തെ മന്ത്രിസ്ഥാനം രാജിവെച്ച സുവേന്ദു പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. നന്ദിഗ്രാമില്‍ മത്സരിക്കുന്ന സുവേന്ദു അധികാരിക്കെതിരെ പോരാടാന്‍ ഉറച്ചിരിക്കുന്നത് മമത ബാനര്‍ജിയാണ്. അവിടെ മത്സരിക്കുമെന്ന് മമത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമായി നന്ദിഗ്രാം മാറിയിരിക്കുകയാണ്.