കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ വന്‍ സംഘര്‍ഷം. ഒരു സംഘം മെഡിക്കല്‍ കോളേജ് അടിച്ചു തകര്‍ത്തു. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. ആശുപത്രി പരിസരത്ത വാഹനങ്ങളും പുറത്ത് നിന്ന് എത്തിയ സംഘം അടിച്ച് തകര്‍ത്തു. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
തെറ്റായ മാധ്യമ പ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. അതേസമയം കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്. കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് വൈസ് ചാന്‍സലര്‍മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ബംഗാള്‍ പോലീസ് പൂര്‍ണ പരാജയമാണെന്നും, സംഭവം ബംഗാളിനും ഇന്ത്യക്കും നാണക്കേടാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുമായി ഗവര്‍ണര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
65 Less than a minute