LATESTBREAKING NEWSKERALA

ബക്രീദ് ഇളവ്; കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നത്, സമ്മര്‍ദത്തിന് വഴങ്ങിയുള്ള കൊവിഡ് ഇളവ് തീരുമാനം ദയനീയമെന്ന് സുപ്രിംകോടതി

 


ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. സത്യവാങ്മൂലത്തിന് അനുബന്ധമായി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.സ്വര്‍ണക്കടകളും ചെരുപ്പ് കടകളും തുറക്കുമെന്ന് രേഖകളില്‍ കാണാനില്ലെന്ന് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ നിരീക്ഷിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ കണ്ണുംപൂട്ടി പറയുകയാണെന്നും ഇളവുകള്‍ സംബന്ധിച്ച് കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതാണെന്നും സുപ്രിംകോടതി പറഞ്ഞു.തന്‍വാര്‍ കേസില്‍ പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സമ്മര്‍ദത്തിന് വഴങ്ങിയുള്ള കൊവിഡ് ഇളവ് തീരുമാനം ദയനീയമാണെന്ന് സുപ്രിംകോടതി പറഞ്ഞു.

പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്ത് വാരാന്ത്യ ലോക്ഡൗണില്‍ ഇളവ് അനുവദിച്ചിരുന്നു. ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമാണെന്നായിരുന്നു കേരളത്തിന്റെ വിശദീകരണം. ചില മേഖലകളില്‍ മാത്രമാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടിപിആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു. കൊവിഡ് കേസുകളുടെ വിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker