KERALALATESTUncategorized

ബജറ്റിൽ പൂർണ്ണ തൃപ്തനാകാതെ മാണി സി. കാപ്പൻ

കോട്ടയം: പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിൽ തൃപ്തി പ്രകടിപ്പിക്കാതെ മാണി സി. കാപ്പൻ. . വാർത്താകുറിപ്പിലൂടെയാണ് മാണി സി. കാപ്പൻ സംസ്ഥാന ബജറ്റിലുള്ള അതൃപ്തി പരസ്യമാക്കിയത്. ബജറ്റ് പാലായ്ക്കു ആശാവഹമെങ്കിലും കൂടുതൽ പരിഗണന പ്രതീക്ഷിച്ചിരുന്നു എന്ന തലക്കെട്ടിലാണ് മാണി സി കാപ്പൻ വാർത്താക്കുറിപ്പിറക്കിയത്.

സംസ്ഥാന ബജറ്റ് പാലായെ സംബന്ധിച്ചു ആശാവഹമെങ്കിലും കുറേക്കൂടി പരിഗണന പ്രതീക്ഷിച്ചിരുന്നതായി മാണി സി കാപ്പൻ പറയുന്നു. റബ്ബറിൻ്റെ താങ്ങുവില 150-ൽ നിന്നും 170 ആയി ഉയർത്തിയത് കർഷകർക്കു ഗുണം ചെയ്യും. എന്നാൽ റബ്ബറിന് താങ്ങുവില 200 രൂപയും ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയ്ക്ക് 150 രൂപയും വീതം താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയെന്നും പ്രസ്താവയിൽ പറയുന്നു

Related Articles

Back to top button