BUSINESSMARKETMOBILETECH

ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ പോക്കോ സി31 വിപണിയില്‍

കോട്ടയം: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓണ്‍ ലൈന്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ പോക്കോ, ഫഌപ് കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേയ്‌സിന് മുന്നോടിയായി അവതരിപ്പിച്ചു. ഒക്ടോബര്‍ 10 വരെ ഏറ്റവും വിലക്കുറവിലാണ് പോക്കോ സി 31 ലഭിക്കുക. വില 8499 രൂപ മുതല്‍.
പോക്കോ സി 31ലെ 20:9 അനുപാതത്തിലുള്ള വലിയ 16.58 സെന്റിമീറ്റര്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആഴത്തിലുള്ള ദൃശ്യാനുഭവമാണ് ലഭ്യമാക്കുക. ഇതിലെ ഹീലിയോ ജി 35 പ്രോസസര്‍, ഹൈപ്പര്‍ എന്‍ജിന്‍ ഗെയിം ടെക്‌നോളജി എന്നിവ അതിവേഗ പ്രകടനവും സുഗമവും സുസ്ഥിരവുമായ ഗെയിം പ്ലേയും ഉറപ്പാക്കുന്നു.
ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഹാനികരമായ നീല വെളിച്ചത്തില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിന് TÜV റെയ്ന്‍ലാന്‍ഡ് അംഗീകാരമുള്ള റീഡിംഗ് മോഡ് 2.0 ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇതിലുള്ള വിശ്വസനീയമായ ഹീലിയോ ജി35 പ്രൊസസ്സര്‍, ഹൈപ്പര്‍ എന്‍ജിന്‍ ഗെയിം ടെക്‌നോളജി എന്നിവ അതിവേഗ പ്രകടനം, സുഗമവും സുസ്ഥിരവുമായ ഗെയിംപ്ലേ എന്നിവ സാധ്യമാക്കുന്നു
4 ജിബി റാമും 12 എന്‍എം പ്രോസസറും 2.3 ജിഗാ ഹെട്‌സ് വരെ ഇടതടവില്ലാത്ത പ്രകടനമാണ് നല്കുക.
പോക്കോ സി 31 ന്റെ ടുടോണ്‍ ഡിസൈന്‍ ആകര്‍ഷകമാണ്. 13 എംപി ക്യാമറ, 2എംപി ഡെപ്ത് സെന്‍സര്‍, പിന്‍ഭാഗത്തെ 2 എംപി മാക്രോ സെന്‍സര്‍, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ശ്രദ്ധേയമാണ്.
കൊറോഷന്‍ പ്രൂഫ്, പോര്‍ട്ടുകള്‍, റബറൈസ്ഡ് സീലുകള്‍, 380വി സര്‍ജ് പ്രൊട്ടക്ഷന്‍ എന്നിവ പോക്കോയ്ക്ക് അധിക സംരക്ഷണം നല്കുന്നു. പോക്കോ സി31, റോയല്‍ ബ്ലൂ, ഷാഡോ ്രേഗ എന്നീ നിറങ്ങളില്‍ ലഭിക്കും. 3+32 ജിബി 4+ 64 ജിബി എന്നിങ്ങനെയാണ് രണ്ട് സ്‌റ്റോറേജ് വേരിയന്റുകള്‍.
പോക്കോ സി31 റോയല്‍ ബ്ലൂ, ഷാഡോ ഗ്രേ എന്നീ രണ്ട് കളര്‍ വേരിയന്റുകളിലും 3+32 ജിബി, 4+64 ജിബി എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വേരിയന്റുകളിലും ഫഌപ്പ്ക്കാര്‍ട്ട് മാത്രം ലഭ്യമാകും. 3+32 ജിബി പതിപ്പിന്റെ വില 8499 രൂപയാണ്,
4 +64 ജിബി പതിപ്പിന്റെ വില 9499 രൂപയാണ്. പോക്കോ സി 31ന്റെ രണ്ട് പതിപ്പുകളും ഫഌപ്പ്ക്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് സെയിലില്‍ യഥാക്രമം 7999 രൂപയ്ക്കും 8999 രൂപയ്ക്കും ലഭ്യമാകും.
കൂടാതെ ഐസിഐസിഐ, ആക്‌സിസ് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളില്‍ 10% അധിക ഡിസ്‌കൗണ്ട് ലഭിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker