കൊച്ചി : മുന്‍ നിര ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് സവിശേഷമായ ഹെല്‍ത്ത് പ്രൈം റൈഡര്‍ അവതരിപ്പിച്ചു. കമ്പനിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പേഴ്സണല്‍ ഇന്‍ഷുറന്‍സ് പോളിസിക്കൊപ്പം ഈ റൈഡര്‍ പ്രയോജനപ്പെടുത്താം. ഈ റൈഡറിലൂടെ തടസമില്ലാത്ത സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഹെല്‍ത്ത് ടെക് കമ്പനിയായ ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്തുമായുള്ള സഹകരണം ഉണ്ടാക്കി അതിന്റെ 2500 ലാബുകളും വിവിധ സ്പെഷ്യാലിറ്റികളിലുള്ള 90,000 ഡോക്ടര്‍മാരും അടങ്ങി ശൃംഖലയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
നാല് സുപ്രധാന പരിരക്ഷകളാണ് ഈ റൈഡര്‍ വഴി ലഭിക്കുക. ഇപഭോക്താവിന് ഏതെങ്കിലും പരുക്കോ ഉണ്ടാകുമ്പോള്‍ സേവന ദാതാവിന്റെ ശൃംഖലയിലോ പുറത്തോ ഉള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള പത്തോളജി, റേഡിയോളജി, ചെലവുകള്‍ ഓരോ പോളിസി വര്‍ഷത്തിലും നടത്തുന്ന പ്രതിവര്‍ഷ സൗജന്യ പ്രതിരോധ ആരോഗ്യ പരിര എന്നിവയാണിവ. ഈ ആനുകൂല്യങ്ങളെല്ലാം കാഷ്ലെസ് രീതിയിലാണ് ലഭിക്കുക. കെയറിങ് യുവേഴ്സ് ആപ് വഴി ഡിജിറ്റലായി ഇവ പ്രയോജനപ്പെടുത്താം. ഹെല്‍ത്ത് പ്രൈം റൈഡര്‍ ആറു വ്യക്തിഗത പ്ലാനുകളിലായി (63 രൂപ മുതല്‍ 1094 രൂപ വരെയുള്ള പ്രീമിയത്തില്‍ ജിഎസ്ടി ഉള്‍പ്പെടാതെ ലഭ്യമാണ്. ഫ്ളോട്ടര്‍ അടിസ്ഥാനത്തില്‍ 1,146 രൂപ മുതല്‍ 2348 രൂപ വരെയുള്ള ജിഎസ്ടി ഉള്‍പ്പെടാതെ പ്രീമിയത്തിലും ലഭ്യമാണ് .
ഉപഭോക്താക്കളുടെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലുപരി ഭാവിയിലേക്കുള്ള സേവനങ്ങള്‍ ലഭ്യമാക്കുകയും സമഗ്ര ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ രീതിയെന്ന് ഇതേക്കുറിച്ച് സംസാരിച്ച ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തപന്‍ സിന്ഘെന് പറഞ്ഞു. പ്രതിരോധ ആരോഗ്യ സേവനങ്ങള്‍ പ്രായമോ തൊഴിലോ ബാധകമല്ലാതെ എല്ലാവര്ക്കും അനിവാര്യമായ ഒന്നായി മാറിയിരിക്കുകയാണെന്ന് ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത് സിഇഒ ദേവങ് മോഡി പറഞ്ഞു