BUSINESSBANKING

ബജാജ് അലയന്‍സ് ലൈഫ് അഷ്വേര്‍ഡ് വെല്‍ത്ത് ഗോള്‍ അവതരിപ്പിച്ചു

കൊച്ചി: ബജാജ് അലയന്‍സ് ലൈഫ് പുതിയ പ്ലാന്‍ ബജാജ് അലയന്‍സ് ലൈഫ് അഷ്വേര്‍ഡ് വെല്‍ത്ത് ഗോള്‍ അവതരിപ്പിച്ചു. ഒരു വീട് പണിയുക, വിദേശ അവധിക്ക് പോകുക, കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന് പണം കണ്ടെത്തുക, ആഡംബര കാര്‍ വാങ്ങുക തുടങ്ങിയ ജീവിത ലക്ഷ്യങ്ങള്‍ സുരക്ഷിതമാക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള ഗ്യാരണ്ടിയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണിത്. പോളിസി ഉടമകള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാനുള്ള രണ്ട് വകഭേദങ്ങളില്‍ ഇത് ലഭിക്കുന്നു.
സ്‌റ്റെ്പ്പ് അപ്പ് ഇന്‍കം പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് ലൈഫ് കവറിനൊപ്പം ഗ്യാരണ്ടീഡ് ടാക്‌സ് ഫ്രീ വരുമാനവും ഉറപ്പാക്കുന്നു. പ്രീമിയം കാലാവധിക്ക് ശേഷവും ഓരോ 5 വര്‍ഷം കൂടുമ്പോഴും വരുമാനം 10 ശതമാനം വര്‍ദ്ധിക്കുന്നു. വരുമാന കാലാവധി കഴിയുമ്പോള്‍ ഉപഭോക്താവിന് അടച്ച പ്രീമിയം തുകയും തിരികെ ലഭിക്കും. സെക്കന്‍ഡ് ഇന്‍കം പ്ലാന്‍ ഉപഭോക്താവിന് 25 മുതല്‍ 30 വര്‍ഷം വരെ ഗ്യാരണ്ടീഡ് ടാക്‌സ് ഫ്രീ വരുമാനം ലഭ്യമാക്കും. വരുമാന കാലാവധി കഴിയുമ്പോള്‍ ഉപഭോക്താവിന് അടച്ച പ്രീമിയം മുഴുവന്‍ ലഭിക്കാനുള്ള ഓപ്ഷനുമുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker