AUTOFOUR WHEELER

ബജാജ് ഓട്ടോ പുതിയ പള്‍സര്‍ എന്‍എസ് 125 അവതരിപ്പിച്ചു

കൊച്ചി യുവാക്കള്‍ക്കായി ബജാജ് ഒട്ടോ ഇന്ത്യയില്‍ പുതിയ പള്‍സര്‍ എന്‍എസ് 125 അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലുള്ള പള്‍സര്‍ എന്‍എസ് 125ന് 93,690 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ബീച്ച്ബഌ, ഫിയറി ഓറഞ്ച്, ബേണ്‍ഡ് റെഡ്, ഗ്രേ എന്നിവയുള്‍പ്പെടെ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 12 പിഎസ് കരുത്തും 11 എന്‍എം ടോര്‍ക്കും നല്‍കുന്ന ശക്തമായ എഞ്ചിന്‍, ഏത് തരത്തിലുള്ള റോഡുകളിലും മികച്ച പ്രകടനം നല്‍കുതിനായി പെരിമീറ്റര്‍ ഫ്രെയിം, നൈട്രോക്‌സ് മോണോഷോക്ക് അബ്‌സോര്‍ബര്‍ എന്നിവയാണ് എന്‍എസ് 125ന്റെ സവിശേഷതകള്‍
ആദ്യ പെര്‍ഫോമന്‍സ് റൈഡിങിന് കാത്തിരിക്കുന്ന ബൈക്ക് പ്രേമികള്‍ക്കായി ഉയര്‍ന്ന സിസി പള്‍സര്‍ എന്‍എസ് സീരീസ് ബൈക്കുകള്‍ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. പള്‍സര്‍ 125 ന് ഉപയോക്താക്കളില്‍നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ എന്‍എസ് 125, എന്‍ട്രി സ്‌പോര്‍ട്ട്‌സ് ബൈക്ക് വിഭാഗത്തില്‍ ബ്രാന്‍ഡിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് മേട്ടോര്‍സൈക്കിള്‍സ് പ്രസിഡന്റ് സാരംഗ് കനാഡെ പറഞ്ഞു

Related Articles

Back to top button