തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് യോഗ്യത വര്‍ധിപ്പിക്കാന്‍ മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ അയച്ച ഫയലില്‍ ഒപ്പുെവച്ചതില് തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യോഗ്യതയില്‍ ഇളവ് വരുത്തുകയാണെങ്കിലാണ് അതില്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ നിലവിലുള്ള യോഗ്യത വര്‍ധിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലീലിന്റെ രാജി സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.