പത്തനംതിട്ട: ഐക്യ കര്‍ഷകസംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വ ത്തില്‍ നടന്ന സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് പെരിങ്ങര രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബഫര്‍സേണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരി ക്കണമെന്നും റബ്ബറിന്റെ വിലത്തകര്‍ച്ച തടയുകയും ഇറക്കുമതി നിരോധിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
യോഗത്തില്‍ കലാനിലയം രാമചന്ദ്രന്‍ നായര്‍, തോമസ് ജോസഫ്,ഡി. ബാബു ചാക്കോ, ഈപ്പന്‍ മാത്യു, ജോണ്‍സ് യോഹന്നാന്‍, പി.എം. ചാക്കോ, എ.എം. ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.