മുംബൈ: കര്‍ണാടകയിലെ ഹിജാബ് വിവാദം തുടരുന്നതിനിടെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ്. ഇന്ത്യയില്‍ ഇത്രയധികം ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സ്ത്രീകള്‍ പര്‍ദയും മുഖാവരണവും ധരിക്കാത്തതിനാല്‍ ആണെന്നായിരുന്നു സമീറിന്റെ പ്രസ്താവന. പര്‍ദ ധരിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് അവരുടെ സൗന്ദര്യം മൂടിവെക്കാന്‍ കഴിയുമന്നും അപ്പോള്‍ രാജ്യത്ത് ബലാത്സംഗങ്ങളുടെ എണ്ണം കുറയുമെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു.
പെണ്‍കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരുടെ സൗന്ദര്യം മറച്ചുവെക്കുക എന്നതാണ് ഹിജാബിന്റെ ഉദ്ദേശ്യം. അവരുടെ സൗന്ദര്യം പുറത്തുകാണാന്‍ പാടില്ല. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന രാജ്യമാണ് ഇന്ത്യ. അത് സ്ത്രീകള്‍ പര്‍ദ ധരിക്കാത്തതുകൊണ്ടാണ്, അദ്ദേഹം പറഞ്ഞു.
കര്‍ണാടകയുടെ ചില പ്രദേശങ്ങിലെ ഹൈസ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന.