കോട്ടയം: ഒളിവില്‍ കഴിഞ്ഞിരുന്ന ഗുണ്ട പുത്തന്‍പാലം രാജേഷിനെ ബലാത്സംഗക്കേസില്‍ കോട്ടയത്ത് പിടികൂടി.ഗുണ്ടാസംഘത്തലവന്‍ ഓംപ്രകാശിന്റെ കൂട്ടാളിയാണ്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ചെയ്തത്.ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കോതനല്ലൂരില്‍നിന്നാണ് അറസ്റ്റുചെയ്തത്. ഇയാള്‍ ജില്ലയില്‍ കടന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കടുത്തുരുത്തി പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാത്രി 10-ന് ഏഴുപേര്‍ക്കൊപ്പം കോതനല്ലൂരിലെ വാടകവീട്ടില്‍നിന്നും ഇയാളെ പിടികൂടിയത്.
കൊച്ചിയില്‍ ഓംപ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയുമായി പുത്തന്‍പാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരുന്നതിനിടെയാണ് അറസ്റ്റ്.കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റിന്റെ വാഹനത്തിനുള്ളില്‍ ഓംപ്രകാശും, പുത്തന്‍പാലം രാജേഷും ഉണ്ടായിരുന്നതായി അന്നത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു
കോട്ടയത്ത് ഇയാള്‍ക്കെതിരേ കേസുകള്‍ ഇല്ല. വാടകവീട്ടില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഏഴുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്. ഇവരെ ചോദ്യംചെയ്ത് വിട്ടയയ്ക്കും. പുത്തന്‍പാലം രാജേഷിനെ തിരുവനന്തപുരം പോലീസിന് കൈമാറും.
58 Less than a minute