ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയെന്ന് സൂചന. സിദ്ദിഖിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം ഉടന്‍ അറസ്റ്റിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്. പടമുകളിലെ വീട്ടില്‍ നിന്നും സിദ്ദിഖ് മാറിയെന്നാണ് വിവരം. അറസ്റ്റ് ഏത് വിധേനെയും ഒഴിവാക്കാന്‍ ഉടന് തന്നെ സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് സിദ്ദിഖുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖ് അറിയിച്ചു.
57 Less than a minute