KERALABREAKINGNEWS

ബലാത്സംഗ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിദ്ദിഖ്; അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് നടന്‍ സുപ്രീംകോടതിയില്‍

ബലാത്സംഗ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. പൊലീസ് ആവശ്യപ്പെട്ടതില്‍ തന്റെ പക്കല്‍ ഉള്ളതെല്ലാം കൈമാറി എന്ന് സത്യവാങ്മൂലത്തില്‍ സിദ്ദിഖ് പറയുന്നു. പഴയ ഫോണുകള്‍ തന്റെ കൈവശം ഇപ്പോള്‍ ഇല്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് നടപടി.അന്വേഷണവുമായി സഹകരിക്കുമ്പോഴും പൊലീസിന്റെ ചില ചോദ്യങ്ങളില്‍ കൃത്യമായി മറുപടി പറഞ്ഞില്ലെന്നും ഒപ്പം തന്നെ ആവശ്യപ്പെട്ട തെളിവുകള്‍ ഹാജരാക്കിയില്ലെന്നും തരത്തിലുള്ള ആരോപണങ്ങള്‍ സിദ്ദിഖിനെതിരെയുണ്ടായിരുന്നു. ഈ ഘട്ടത്തില്‍കൂടിയാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.ചോദ്യം ചെയ്യലില്‍ പലതും മറന്ന് പോയെന്ന ഉത്തരമാണ് സിദ്ദിഖ് നല്‍കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങള്‍ കൈമാറാന്‍ തയ്യാറായില്ലെന്നും സര്‍ക്കാര്‍ സുപീംകോടതിയെ അറിയിച്ചു.

Related Articles

Back to top button