KERALABREAKING NEWSLATEST

ബവ്‌റിജസ് ഷോപ്പുകളുടെ സമയം പുതുക്കി; രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെ

തിരുവനന്തപുരം: ബവ്‌റിജസ് ഷോപ്പുകളുടെ പ്രവര്‍ത്തന സമയം പുതുക്കി നിശ്ചയിച്ചു. രാവിലെ 10 മുതല്‍ രാത്രി 9വരെയാണ് പ്രവര്‍ത്തന സമയം. നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് ബെവ്‌കോ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് ബാധയ്ക്കു മുന്‍പുള്ള സമയക്രമത്തിലേക്കാണ് ബെവ്‌കോ പ്രവര്‍ത്തനം മാറ്റുന്നത്. ഇന്നു മുതല്‍ പുതുക്കിയ സമയം നിലവില്‍വരും.
സ്ത്രീകള്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന സ്ഥാപനമാണ് ബവ്‌കോയെന്നും യാത്രാ സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് പു:നപരിശോധിക്കണമെന്നും വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.ശിശുകുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker