BREAKINGNATIONAL

ബസില്‍ യാത്ര ചെയ്യവേ പ്രസവവേദന, ബസ് പ്രസവ മുറിയായി; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന കുറിപ്പ് വൈറല്‍

ബസില്‍ യാത്ര ചെയ്യവേ ഗര്‍ഭിണിയായ സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍തന്നെ മറ്റ് യാത്രക്കാരെ ഇറക്കി വനിതാ കണ്ടക്ടറുടെയും നേഴ്‌സിന്റെയും സഹായത്തോടെ യുവതിക്ക് സുഖപ്രസവം. ആന്ധ്രയിലെ ഗഡ്വാളില്‍ നിന്ന് വനപര്‍ത്തിയിലേക്ക് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (ടിജിഎസ്ആര്‍ടിസി) ബസില്‍ യാത്ര ചെയ്യവേയാണ് ഗര്‍ഭിണിയായ യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ബസ് നിര്‍ത്തി, മറ്റ് യാത്രക്കാരെ ഇറക്കിയ ശേഷം ബസിലെ യാത്രക്കാരിയായിരുന്ന നേഴ്‌സിന്റെയും വനിതാ കണ്ടക്ടറുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. കണ്ടക്ടറുടെ സമയോചിതമായ നീക്കത്തെ പ്രശംസിച്ച് ടിജിഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ വി സി സജ്ജനാര്‍ എക്‌സില്‍ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചപ്പോള്‍, നിമിഷ നേരം കൊണ്ട് വൈറലായി. പ്രസവശേഷം അമ്മയെയും മകളെയും കൂടുതല്‍ പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
ചിത്രം പങ്കുവച്ച് കൊണ്ട് വി സി സജ്ജനാര്‍ ഇങ്ങനെ എഴുതി, ”തിങ്കളാഴ്ച രാവിലെ സന്ധ്യ എന്ന ഗര്‍ഭിണിയായ സ്ത്രീ ഗഡ്വാളിലെ രക്ഷാബന്ധനത്തോടനുബന്ധിച്ച് സഹോദരങ്ങള്‍ക്ക് രാഖി കെട്ടാന്‍ വനപര്‍ത്തി റൂട്ടിലെ വില്ലേജ് ബസില്‍ പോകുകയായിരുന്നു. ബസ് നച്ചഹള്ളിയിലെത്തിയ ഉടനെ യുവതിക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു. വിവരമറിഞ്ഞ വനിതാ കണ്ടക്ടര്‍ ജി ഭാരതി ബസ് നിര്‍ത്തി. അതേ ബസില്‍ യാത്ര ചെയ്തിരുന്ന ഒരു നേഴ്സിന്റെ സഹായത്തോടെ ഗര്‍ഭിണിയായ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയെയും കുഞ്ഞിനെയും പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ അമ്മയും കുഞ്ഞും സുരക്ഷിതരാണ്. കണ്ടക്ടര്‍ ഭാരതിക്ക് മാനേജ്‌മെന്റിന്റെ പേരില്‍ അഭിനന്ദനങ്ങള്‍. കൃത്യസമയത്ത് നേഴ്സിന്റെ സഹായത്തോടെ പ്രസവിച്ചതിനാല്‍ അമ്മയും കുഞ്ഞും സുരക്ഷിതരാണ്.’ അദ്ദേഹം എഴുതി.

Related Articles

Back to top button