BREAKING NEWSKERALA

ബാലഗോപാലിന്റെ കന്നി ബജറ്റ് അവതരണം ജൂണ്‍ നാലിന്

തിരുവനന്തപുരം: ജൂണ്‍ നാലിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവും. ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ബജറ്റ് പ്രസംഗവും ഉണ്ടാവും. പതിവുപോലെ ദീര്‍ഘമാകില്ലെന്നുമാത്രം.
സര്‍ക്കാര്‍ തുടര്‍ന്ന് സ്വീകരിക്കാനിരിക്കുന്ന ആശ്വാസനടപടികള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. ഒപ്പം അതിദാരിദ്ര്യനിര്‍മാര്‍ജനം ഉള്‍പ്പടെയുള്ള നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കും രൂപംനല്‍കും. തോമസ് ഐസക്കിന്റെ ബജറ്റില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തില്ല. അതില്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം തുടരും. അതിന്മേലുള്ള കൂട്ടിച്ചേര്‍ക്കലുകളായിരിക്കും പുതിയ നിര്‍ദേശങ്ങള്‍.
ഈ വര്‍ഷം ജനുവരിയില്‍ തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചതിനുശേഷമാണ് 15ാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശകള്‍ വന്നത്. ഇതിനനുസരിച്ച് കഴിഞ്ഞ ബജറ്റിലെ വകയിരുത്തലുകള്‍ക്ക് മാറ്റംവരുത്തണം. അതിനുള്ള തിരുത്തലുകള്‍ പുതിയ ബജറ്റില്‍ ഉണ്ടാവും.
പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിക്കുമെങ്കിലും അത് ഉടന്‍ പാസാ

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker