ENTERTAINMENTBOLLYWOOD

ബാലതാരത്തില്‍ തുടങ്ങി നായക നടന്‍ വരെ; പുനീത് രാജ്കുമാറിന്റെ സിനിമാ വഴികളിലൂടെ

ബംഗളൂരുവിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചതിനു ശേഷമായിരുന്നു കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ അന്ത്യം. 46 കാരനായ സൂപ്പര്‍ താരം 2002 മുതല്‍ ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുകയും മികച്ച പ്രകടനത്തിലൂടെ ഈ മേഖലയില്‍ ജനപ്രീതി നേടുകയും ചെയ്തു.

അദ്ദേഹത്തിന്റെ ചില ശ്രദ്ധേയ ചിത്രങ്ങള്‍

അപ്പു (2002)

പുനീതിന്റെ ആദ്യ ചിത്രമായ അപ്പു അദ്ദേഹത്തെ കന്നഡ സിനിമയില്‍ നായക നടനായി അവതരിപ്പിച്ചു. റൊമാന്റിക് ആക്ഷന്‍ കോമഡി ചിത്രത്തില്‍ നടി രക്ഷിതയ്‌ക്കൊപ്പം പുനീതും അഭിനയിച്ചു. പുരി ജഗന്നാഥ് സംവിധാനം ചെയ്ത് പാര്‍വതമ്മ രാജ്കുമാര്‍ നിര്‍മ്മിച്ച അപ്പു, പുന്നീതിനെ ഒരു കോളേജ് കുമാരന്റെ വേഷത്തിലാണ് അവതരിപ്പിച്ചത്. വാണിജ്യവിജയം നേടിയ ചിത്രം തെലുങ്കില്‍ ‘ഇഡിയറ്റ്’ എന്ന പേരിലും തമിഴില്‍ ‘ദം’ എന്ന പേരിലും ബംഗാളിയില്‍ ‘ഹീറോ’ എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടു.

പൃഥ്വി (2010)

നടനായി കരിയര്‍ ആരംഭിച്ച് ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം, ഈ ആക്ഷന്‍ ചിത്രത്തിലൂടെ പുനീത് ഒരു അഭിനേതാവെന്ന നിലയില്‍ തന്റെ പ്രതിച്ഛായ പുനര്‍നിര്‍വചിച്ചു. ജേക്കബ് വര്‍ഗീസ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലറില്‍ അഴിമതിക്കെതിരെ പോരാടുന്ന ബല്ലാരി ജില്ലയിലെ പൃഥ്വി കുമാര്‍ എന്ന ഉദ്യോഗസ്ഥനായാണ് പുനീത് അഭിനയിച്ചത്. ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാല്‍ ഗ്രാമത്തിലെ ജലവിതരണം മലിനമാക്കാന്‍ ആഗ്രഹിക്കുന്ന കുറ്റവാളികള്‍ക്കെതിരെ പൃഥ്വി ഒരു ഗ്രാമത്തില്‍ പ്രതിരോധം തീര്‍ക്കുന്നതാണ് കഥ.

ഹുഡുഗാരു (2011)

കെ. മാദേഷ് സംവിധാനം ചെയ്ത ഈ കന്നഡ ഭാഷാ ചിത്രത്തില്‍ പുനീതിന്റെ മറ്റൊരു ശ്രദ്ധേയമായ പ്രകടനമാണ് പ്രേക്ഷകര്‍ കണ്ടത്. പുനീത്, ശ്രീനഗര കിറ്റി, യോഗേഷ് എന്നിവര്‍ അവതരിപ്പിച്ച പ്രഭു, ചന്ദ്രു, സിദ്ധേഷ് എന്നീ മൂന്ന് യുവാക്കളുടെ കഥയാണ് സിനിമ. മൂന്നുപേരും സര്‍ക്കാര്‍ ജോലികള്‍ക്കായി ആഗ്രഹിക്കുന്നു, അങ്ങനെയിരിക്കെ, പരാജിതരായ പ്രണയികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ ജീവിതം വന്‍ വഴിത്തിരിവിലേക്ക് മാറുന്നു. ഈ ചിത്രത്തിലൂടെ പുനീതിന് തന്റെ രണ്ടാമത്തെ ഫിലിംഫെയര്‍ പുരസ്‌കാരവും മികച്ച നടനുള്ള ആദ്യത്തെ സൈമ അവാര്‍ഡും ലഭിച്ചു.

രാജകുമാര (2017)

Inline

കെജിഎഫ് ചാപ്റ്റര്‍ 1 ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കന്നഡ ചിത്രമായി മാറുന്നതിന് മുമ്പ്, പുനീതിന്റെ രാജകുമാരയായിരുന്നു ആ ഖ്യാതി നിലനിര്‍ത്തിയിരുന്നത്. സന്തോഷ് ആനന്ദ്രാമന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം പുനീതിന്റെ അഭിനയ വൈദഗ്ധ്യം കാണിക്കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ്. പുനീതിന്റെ കഥാപാത്രമായ സിദ്ധാര്‍ത്ഥ് തന്റെ കുടുംബത്തിന്റെ ദാരുണമായ മരണത്തിനും ഒരു രാഷ്ട്രീയ നേതാവിന്റെ ദുഷ്പ്രവര്‍ത്തിക്കും പ്രതികാരം ചെയ്യുന്നു.

നടസാര്‍വഭൗമ (2019)

പവന്‍ വഡയാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ആക്ഷന്‍ സിനിമയില്‍ പുനീത് തന്റെ മറ്റൊരു വലിയ കഥാപാത്രത്തെ അവതരിപ്പിച്ചു. അമാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ഗഗന്‍ ദീക്ഷിത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker