ആലുവ: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈദികന് അറസ്റ്റില്‍. വരാപ്പുഴ തുണ്ടത്തുംകടവ് തൈപ്പറമ്പില്‍ ഫാ. സിബി വര്‍ഗീസിനെ (32) റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവാണ് അറസ്റ്റ് ചെയ്തത്.
മരട് സെന്റ് മേരീസ് മഗ്ദലീന് പള്ളി മുന്‍ സഹ വികാരിയാണ്. വൈദികനു പരിചയമുള്ള യുവതിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണു പരാതി. പൊലീസ് കേസെടുത്തതിനെ തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലാക്കി. ആരോപണ വിധേയനായ വൈദികനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നതായി വരാപ്പുഴ അതിരൂപത അറിയിച്ചു.