മാന്നാര്‍: മാന്നാര്‍ ഊട്ടുപറമ്പു MSCLPS സ്‌കൂളിള്‍ മാന്നാര്‍ ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബാലിക ദിനചാരണം സംഘടിപ്പിച്ചു.പി റ്റി.എ പ്രസിഡന്റ് ചന്ദ്രലേഖയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹെഡ്മിസ്റ്റട്രസ് അല്‍ഫോന്‍സ സ്വാഗതം ആശംസിച്ചു. മാന്നാര്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ . വി ആര്‍ ശിവപ്രസാദ് ബാലികാദിനാചരണം ഉദ്ഘാടനം ചെയ്തു. മാന്നാര്‍ കുടുംബശ്രീ സി ഡിഎസ് കമ്മ്യൂണിറ്റി കൗണ്‍സിലര്‍ പ്രജിത. പി. ജെ കുട്ടികള്‍ക്ക് ബാലിക ദിന സന്ദേശം നല്കി . അദ്ധ്യാപകര്‍, അനധ്യാപകര്‍, ട്രെയിനിംഗ് ടീച്ചര്‍സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് മധുരം നല്കി പരിപാടി അവസാനിച്ചു.
106 Less than a minute