LATESTNATIONALTOP STORY

ബാലൻസിങ് ആക്ട് അവസാനിപ്പിച്ച് റഷ്യയോട് ഉക്രൈനിൽ ബോംബിടുന്നത് നിർത്താൻ പറയൂ; കേന്ദ്രസർക്കാരിനോട് പി. ചിദംബരം

ഉക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെ വിഷയത്തിൽ ഗൗരവകരമായി ഇടപെടാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. വാക്കുകൾ കൊണ്ടുള്ള ബാലൻസിങ് ആക്ട് ഇന്ത്യ അവസാനിപ്പിക്കണമെന്നും നിലപാടുകൾ കൂടുതൽ ശക്തമാക്കണമെന്നുമാണ് ബി.ജെ.പി സർക്കാരിനോട് ചിദംബരം പറഞ്ഞത്. ഉക്രൈനിൽ ബോംബുകൾ വർഷിക്കുന്ന റഷ്യയുടെ നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്നും ചിദംബരം പറഞ്ഞു.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായരുന്നു കോൺഗ്രസ് നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഉക്രൈനിലെ ആക്രമണങ്ങളും ബോംബിങും അവസാനിച്ചാൽ മാത്രമേ അവിടെ കുടുങ്ങിക്കിടക്കുന്ന വിദേശികൾക്ക് സുരക്ഷിതമായി രാജ്യം വിടാനാകൂ എന്നും ചിദംബരം ട്വീറ്റിൽ കൂട്ടിച്ചേർത്തു

‘അവിടെ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പ്രക്രിയകൾക്ക് ഉത്തരവിടുന്നതിൽ സർക്കാരിന് കാലതാമസമുണ്ടായി. ആശങ്കപ്പെടേണ്ടതായുള്ള ഒന്നും അവിടെ സംഭവിക്കില്ല, എന്ന് വിദ്യാർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ചതിൽ സർക്കാരിന് കുറ്റബോധമുണ്ട്,” ചിദംബരം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

നേരത്തെ രാഹുൽ ഗാന്ധിയും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ഇന്ത്യക്കാരെ ഉക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്നതിന് സർക്കാർ സുരക്ഷിതമായ ഒരു സ്ട്രാറ്റജിക് പ്ലാൻ ഉണ്ടാക്കണമെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു കർണാടകയിൽ നിന്നുള്ള നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ നവീൻ ഉക്രൈനിലെ കാർകീവിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker