ENTERTAINMENTBOLLYWOOD

ബിക്കിനിയില്‍ യോഗ ചെയ്ത് മോഹന്‍ലാലിന്റെ നായിക പൂജ ബത്ര

യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്. മലൈക അറോറ,ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ താരങ്ങളൊക്കെ തങ്ങളുടെ യോഗ പോസ്റ്റുമായി സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. അക്കൂട്ടത്തിലുള്ള ഒരു നടിയാണ് പൂജ ബത്ര.
മിയാമിയിലെ ഒരു ഹോട്ടലിന്റെ സ്വിമ്മിംഗ് പൂളിന് സമീപത്ത് നിന്ന് യോഗ ചെയ്യുന്ന താരത്തിന്റെ ചിത്രമാണ് ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
‘ഒരു വിളക്ക്, ഒരു ലൈഫ് ബോട്ട്, ഒരു കോവണി. ഒരാളുടെ ആത്മാവിനെ സുഖപ്പെടുത്താന്‍ സഹായിക്കുക. ഒരു ഇടയനെപ്പോലെ നിങ്ങളുടെ വീട്ടില്‍ നിന്ന് പുറത്തുകടക്കുക: റൂമി, ‘പൂജ തന്റെ പോസ്റ്റിന്റെ ക്യാപ്ഷനില്‍ കുറിച്ചത് ഇതാണ്.
പ്രിയദര്‍ശന്‍ സിനിമകളായ ചന്ദ്രലേഖയില്‍ മോഹന്‍ലാലിനൊപ്പവും മേഘത്തില്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുള്ള പൂജബത്രയെ മലയാളികള്‍ക്കും പരിചയമുണ്ട്. ജയറാം നായകനായ ദൈവത്തിന്റെ മകനില്‍ പൂജയായിരുന്നു നായിക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker