BUSINESSBUSINESS NEWS

ബിഗ് ബസാര്‍ എഫ്ബിബി രണ്ട് മണിക്കൂര്‍ ഹോം ഡെലിവറി ഫാഷന്‍ ശേഖരത്തിലേക്കും

കൊച്ചി : ലോക്ഡൗണ്‍ കാലത്ത് ഉപഭോക്താക്കളുടെ അവശ്യ സാധന ആവശ്യങ്ങള്‍ നിറവേറ്റാനായി ആരംഭിച്ച രണ്ട് മണിക്കൂര്‍ ഹോം ഡെലിവറി വന്‍ വിജയമായ സാഹചര്യത്തില്‍ ബിഗ് ബസാറും എഫ്എബിയും ഈ സേവനം പുതുതായി അവതരിപ്പിച്ച ഫാഷന്‍ ശേഖരത്തിലാക്കു കൂടി വിപുലീകരിച്ചു. സ്‌റ്റൈലായി ചുവട് വയ്ക്കു എന്ന പ്രമേയവുമായണ് ഇത് വിപുലമാക്കുന്നത് . പുതിയ ഫാഷന്‍ ശേഖരങ്ങള്‍ Shop.BigBazaar.com ല്‍ നിന്ന് ഓണ്‍ലൈനായി വാങ്ങുകയും രണ്ടു മണിക്കൂറിനുള്ളില്‍ ഇത് വീട്ടുപടിക്കല്‍ എത്തുകയും ചെയ്യും.
ഫാഷന്‍ ഉത്പന്നങ്ങല്‍ രണ്ട് മണി്‌റില്‍ ഹോം ഡെലിവറി നല്‍കുന്ന സേവനം ലഭ്യമാക്കുന്നത് ബിഗ് ബസാറും എഫ്ബിബിയും മാത്രമാണ്. ഓണ്‍ ലൈനായി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ തങ്ങളുടെ വിപുലമായ ഷോറൂം ശൃംഖലയെയാണ് ഉപയോഗിക്കുന്നത്. അണ്‍ലോക്ക് കൂടുതല്‍ വിപുലമാക്കുകയും വാക്‌സിന്‍ എടുത്ത ഇന്ത്യാക്കര്‍ ജോലിക്കും യാത്രയ്ക്കുമായി പുറത്തിറങ്ങുകയും ചെയ്യുമ്പോള്‍ പുതിയ ഫാഷന്‍ ശേഖരം ബിഗ് ബസാറിന്റെയും എഫ്ബിബിയുടേയും ഇന്ത്യയിലെ 144 പട്ടണങ്ങളിലുള്ള 352 സ്റ്റോറുകളില്‍ ലഭ്യമാക്കുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker