LATESTNATIONALTOP STORY

ബിജെപിക്ക് ബദലായി എഎപി; രാജ്യം ഉറ്റുനോക്കി കേജ്രിവാ്‌ളിന്റെ ഡല്‍ഹി മോഡല്‍

കഴിഞ്ഞ ഏഴു ദശാബ്ദക്കാലമായി മാറി മാറി ഭരിച്ച പാര്‍ട്ടികളെ നിലംപരിശാക്കി പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗം ആകുമ്പോള്‍ പിന്നാലെ രാജ്യത്ത് ചര്‍ച്ചയാകുന്നത് ബിജെപിക്ക് ബദലായി എഎപിയുടെ നേത്യത്വത്തില്‍ ഒരു മുന്നണി എന്ന് സ്വപ്‌നം യാഥാര്‍ത്ഥമാകുമോ എന്നുള്ളയാണ്.ഇത്രകാലം ദില്ലിയില്‍ മാത്രമായി ഒതുങ്ങിയ ആം ആദ്മിപാര്‍ട്ടി പഞ്ചാബിലെ വന്‍ വിജയത്തോടെ നിര്‍ണായകമായ മുന്നേറ്റമാണ് നടത്തുന്നത്. രണ്ട് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അധികാരത്തിലെത്തിയ സാഹചര്യത്തില്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കെജ്രിവാള്‍ പാര്‍ട്ടിയുടെ മുഴുവന്‍ സമയ നേതൃത്വം ഏറ്റെടുക്കാനുള്ള സാധ്യത പല രാഷ്ട്രീയ നിരീക്ഷകരും കാണുന്നുണ്ട്. വിശ്വസ്തനും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ സാന്നിധ്യം ഇക്കാര്യത്തില്‍ കെജ്രിവാളിന് ധൈര്യം നല്‍കുന്നതുമാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പല സംസ്ഥാനങ്ങളിലും ആം ആദ്മി ശ്രദ്ധേയമായ സാന്നിധ്യമായി മാറി കഴിഞ്ഞു. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പഞ്ചാബിലേത് പോലെ ആപ്പിന്റെ തേരോട്ടം കണ്ടേക്കാം എന്ന് വിശ്വസിക്കുന്നവരുണ്ട്. ഭൂതകാലത്തിന്റെ ബാധ്യതകളൊന്നുമില്ലാത്ത ആം ആദ്മി പാര്‍ട്ടിക്ക് പുതിയ കാലത്തിന്റെ പാര്‍ട്ടി എന്ന വിശേഷണം വലിയ തോതില്‍ ഗുണം ചെയ്യുന്നു. മധ്യവര്‍ഗവിഭാഗവും ചെറുപ്പക്കാരുമാണ് ആം ആദ്മിയുടെ പ്രധാന ഫോള്ളോവേഴ്‌സ്. കോണ്‍?ഗ്രസിന് ബന്ദലായി കേരളം മുതല്‍ കശ്മീര്‍ വരെ പാര്‍ട്ടി വളരുമെന്നും ഇന്ത്യയെ അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന കാലം വിദൂരമല്ലെന്നും ഇന്ന് ആം ആദ്മി വക്താവ് രാഘവ് ഛദ്ദ പറഞ്ഞത് അവരുടെ ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.

എഎപി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ തന്റെ ഡല്‍ഹി മോഡല്‍ ഭരണമാണ് പഞ്ചാബിലെ ജനങ്ങള്‍ക്കു മുന്നിലും വാഗ്ദാനം ചെയ്തത്. എഎപി അധികാരത്തിലെത്തിയാല്‍ ഗുണനിലവാരമുള്ള സര്‍ക്കാര്‍ വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം എന്നിവ കുറഞ്ഞ നിരക്കില്‍ പഞ്ചാബിലെ ജനങ്ങള്‍ക്കും ലഭ്യമാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. ഉയര്‍ന്ന വൈദ്യുതി നിരക്കും വിദ്യാഭ്യാസവും ആരോഗ്യരംഗവും കൂടുതലും സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്തിലെ ജനങ്ങള്‍ കേജ്രിവാളിനൊപ്പം നിന്നുവെന്നതില്‍ അതിശയിക്കേണ്ടതില്ല.
യുവാക്കളും സ്ത്രീകളും

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് യുവാക്കളും സ്ത്രീകളുമായ വോട്ടര്‍മാരില്‍നിന്നും വലിയൊരു പിന്തുണ ഇത്തവണ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുനിന്നും അഴിമതിയെ വേരോടെ പിഴുതെറിയുമെന്ന കേജ്രിവാളിന്റെ വാഗ്ദാനം, ‘നിലവിലെ സംവിധാനം’ മാറണമെന്ന് താല്‍പര്യമുള്ള യുവാക്കളില്‍ പ്രതിധ്വനിച്ചു. നല്ല വിദ്യാഭ്യാസവും തൊഴിലവസരങ്ങളും എഎപി അധികാരത്തിലെത്തിയാല്‍ തങ്ങള്‍ക്ക് ലഭ്യമാകുമെന്ന് അവര്‍ വിശ്വസിച്ചു. അതുപോലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുമെന്ന എഎപിയുടെ വാഗ്ദാനം സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. അത്തരം ജനകീയ വാഗ്ദാനങ്ങള്‍ സാധാരണയായി ലംഘിക്കപ്പെടുമെന്ന് പലരും സമ്മതിക്കുന്നുണ്ട്. എങ്കിലും സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഇതിലൂടെ എഎപിക്ക് കഴിഞ്ഞു,

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker