BREAKING NEWSKERALA

ബിജെപിയുടെ തോല്‍വിക്ക് കാരണം ഹെലികോപ്റ്ററെന്നും പരിഹാസം; രൂക്ഷവിമര്‍ശനമുയര്‍ത്തി ആര്‍എസ്എസ്

തിരുവനന്തപുരം: ബിജെപിയെ ചതിച്ചത് ഹെലികോപ്ടറോ?. എന്നുപറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും. എന്നാല്‍ അത് സത്യമാണന്ന് തെളിയിച്ചിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോന്നിയിലും മഞ്ചേശ്വരത്തും ഒന്നിച്ച് പറന്നു നടന്നു മത്സരിച്ച് നേടുമെന്ന് പറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ് ഇപ്പോള്‍ സുരേന്ദ്രന്. പറക്കാന്‍ പോയിട്ട് ഒന്നു ഇരിക്കാന്‍ പോലും സുരേന്ദ്രനെ സമ്മതിക്കുന്നില്ല ട്രോളന്‍മാര്‍. നേതാക്കള്‍ ഹെലികോപ്റ്ററില്‍ കറങ്ങിയപ്പോള്‍ ബൂത്ത് തല വോട്ടുകള്‍ കാറ്റില്‍ പറന്നു പോയന്നും അതു തടയാന്‍ ആളുണ്ടായില്ലെന്നും ബിജെപി തിരിച്ചറിയുകയാണ് ഇപ്പോള്‍.
തിരുവനന്തപുരത്ത് അടക്കം ബൂത്ത് തല പ്രവര്‍ത്തനം നടന്നിട്ടില്ല. എന്നാല്‍ പണം പോയിട്ടുമുണ്ട്. ഉത്തരവാദിത്വം ഇല്ലാതെ ഇതാണ് വലിയ തോല്‍വിക്ക് കാരണമായതും. കേരളത്തില്‍ നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും സംഭവിക്കാനെ പോകില്ലന്ന കടുത്ത അത്മവിശ്വസം കാരണം അന്തിമഫലത്തില്‍ ഉള്ള അക്കൗണ്ടും നഷ്ടമായി. യാഥാര്‍ത്ഥ്യത്തില്‍ എന്തായിരുന്നു ബിജെപിയുടെ തോല്‍വിയുടെ കാരണം ഇതു കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍. ഇതിലാണ് കോപ്ടറിലെ വില്ലന്‍ തെളിയുന്നത്. ഹെലികോപ്റ്ററില്‍ കറങ്ങാന്‍ പണം പൊടിപൊടിച്ചെങ്കിലും ബൂത്തുകളില്‍ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം ചുരുക്കി. പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും സംവിധാനമുണ്ടായില്ല. മൂന്നു കോപ്റ്ററുകളാണു കേരളത്തിലേക്കു ബിജെപി വാടകയ്‌ക്കെടുത്തത്.
രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേരളത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച കേന്ദ്രമന്ത്രി വി.മുരളീധരനും പിന്നെ കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കള്‍ക്കും വേണ്ടിയായിരുന്നു ഇവ. ഈ കറക്കം കൊണ്ട് ആര്‍ക്കും ഗുണമുണ്ടായില്ല. ഇത്തരം ഇടപെടലുകള്‍ കേരള രാഷ്ട്രിയത്തില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്ന് തിരിച്ചറിയുക കൂടിയാണ് ബിജെപി. ഒരു എന്‍ജിന്‍ ഉള്ള കോപ്റ്ററിനു 2 മണിക്കൂറിനു 2 ലക്ഷം രൂപയായിരുന്നു വാടക. ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററിനു 2 മണിക്കൂറിന് 4 ലക്ഷം വരെയും. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതിനാല്‍ ഹെലികോപ്റ്റര്‍ ചെലവ് 20 25 ദിവസത്തില്‍ ഒതുക്കാനായി എന്നതാണ് ഏക ആശ്വാസം. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച കെ.സുരേന്ദ്രനു 2 ദിവസം കൂടുമ്പോള്‍ പറക്കേണ്ടി വന്നു. ഇരു മണ്ഡലങ്ങളും തമ്മില്‍ 400 കിലോമീറ്ററിലധികം ദൂരമുണ്ട്. കോപ്റ്ററുകള്‍ ദിവസം 5 മണിക്കൂറുകളെങ്കിലും പറന്നു. ഇതൊന്നും പക്ഷേ തെരഞ്ഞെടുപ്പില്‍ സ്വാധീനമായി മാറിയില്ല. ബൂത്ത് തല പ്രവര്‍ത്തനത്തിലെ വീഴ്ചയും തിരിച്ചടിയായി.
ബിജെപി നേതാക്കള്‍ക്കു പുറമേ ആര്‍എസ്എസ് സംയോജകരും ബൂത്ത് തലത്തില്‍ വരെ നിയമിക്കപ്പെട്ടു. എന്നിട്ടും വോട്ട് ചോര്‍ന്നുവെന്നതാണു ബിജെപിയെ അസ്വസ്ഥമാക്കുന്നത്.
തോല്‍വിയില്‍ നിന്നും പാഠം പഠിക്കില്ലെന്ന വാശിയില്‍ കേരളത്തിലെ ബിജെപി നേതൃത്വം. ബിജെപി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ പോര്‍വിളി ഉയര്‍ന്നത്. ജില്ലയിലെ നാണംകെട്ട തോല്‍വിയുടെ ഉത്തരവാദിത്തം എതിര്‍ചേരിക്കെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. ജില്ലാ പ്രസിഡണ്ട് വി വി രാജേഷും എസ് സുരേഷും ജെ ആര്‍ പത്മകുമാറും തമ്മിലായിരുന്നു തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ കോര്‍ കമ്മിറ്റി യോഗം അടിയന്തിരമായി വിളിക്കുമെന്ന് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചു.
വട്ടിയൂര്‍ക്കാവ് ഉപതരെഞ്ഞെടുപ്പ് തോല്‍വിയാണ് ജില്ലയിലെ പിന്നോട്ടടിക്കുള്ള കാരണമെന്ന ജില്ല് പ്രസിഡന്റ് വിവി രാജേഷിന്റെ പരമാര്‍ശത്തിനെതിരെ അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന എസ് സുരേഷ് തുറന്നടിച്ചു. അന്ന് സീറ്റാഗ്രഹിച്ച രാജേഷ് അടക്കം തന്നെ സഹായിച്ചില്ലെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ജില്ലയില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് അടക്കം സുരേഷ് വിശദീകരിച്ചു.
എന്‍എസ്എസ് വോട്ടുകള്‍ ചോര്‍ന്നുവെന്നാണ് മണ്ഡലം പ്രസിഡന്റുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ എല്ലായിടത്തും പ്രധാനവിലയിരുത്തല്‍. നെടുമങ്ങാട്ടെ തോല്‍വിയിലെ റിപ്പോര്‍ട്ട് അവതരണത്തില്‍ സ്ഥാനാര്‍ത്ഥി ജെ ആര്‍ പത്മകുമാറിനെ മണ്ഡലം പ്രസിഡന്റ് വിമര്‍ശിച്ചു. പിന്നാലെ തനിക്ക് ജില്ലാ നേതൃത്വത്തില്‍ നിന്നും വേണ്ട സഹായം കിട്ടിയില്ലെന്ന് പത്മകുമാര്‍ രോഷത്തോടെ മറുപടി നല്‍കി.
ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട ജില്ലയാണ് തിരുവനന്തപുരം. ജില്ലയില്‍ ബിജെപിയുടെ ശക്തി പത്തു കൊല്ലം പിന്നോട്ട് പോയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിനെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
നാല് എ ക്ലാസ് മണ്ഡലങ്ങളും ഒരു സിറ്റിംഗ് സീറ്റും എന്ന ഗരിമയായിരുന്നു തലസ്ഥാന ജില്ലയിലെ ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍, സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനായില്ല എന്ന് മാത്രമല്ല, 2014ലെ ലോക്‌സഭാ തെര!ഞ്ഞെടുപ്പിലെ വോട്ട് പോലും ഇക്കുറി നേടാനായില്ല. 3,71,096 വോട്ടാണ് തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ ബിജെപി നേടിയത്. 2011ന് ശേഷം ഇത്രയും കുറയുന്നത് ആദ്യം. 2014ല്‍ 3,70,000 വോട്ടുകള്‍ നേടിയാണ് മുന്നേറ്റത്തിന് പാര്‍ട്ടി തുടക്കമിട്ടത്. അന്ന് നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലെല്ലാം രാജഗോപാലിന് ലീഡ് കിട്ടി. 2015ലെ തദ്ദേശത്തില്‍ 4 ലക്ഷം വോട്ടായി ഉയര്‍ന്നു.
2016ല്‍ 4.40 ലക്ഷം വോട്ടായി ബിജെപി ഉയര്‍ത്തി. നേമത്ത് ജയിക്കുകയും ചെയ്തു. 2019ല്‍ 5.60 ലക്ഷമായി വന്‍ കുതിപ്പ്. 2020ലാണ് കെ സുരേന്ദ്രന്‍ വിഭാഗം ജില്ലാ നേതൃത്വം ഏറ്റെടുത്തത്. തുടര്‍ന്ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില് വോട്ട് ഇടിഞ്ഞു. 4.60 ലക്ഷമായി കുറഞ്ഞു. ഇപ്പോള്‍ വീണ്ടും കുറഞ്ഞ് 3.70 ലക്ഷമായി. 14 മണ്ഡലങ്ങളിലും വോട്ട് താഴ്ന്നു. ആറ്റിങ്ങലില്‍ രണ്ടാം സ്ഥാനം പിടിച്ചത് മാത്രമാണ് പാര്‍ട്ടിക്ക് ഏക ആശ്വാസം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker