LATESTNATIONALTOP STORY

ബിജെപി എംപിയുടെ വീട്ടിൽ 10 വയസുകാരൻ മരിച്ച നിലയിൽ; അന്വേഷണം

ദിസ്പൂർ: അസമില്‍ ബിജെപി എംപിയുടെ വീട്ടില്‍ 10 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലോക്‌സഭ എംപി രാജ്ദീപ് റോയിയുടെ സില്‍ച്ചാറിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

എംപിയുടെ വീട്ടിലെ ജോലിക്കാരിയുടെ മകനാണ് മരിച്ചത്. അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ഥി അമ്മയ്ക്കും സഹോദരിക്കും ഒപ്പം എംപിയുടെ വീട്ടിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം.

വിഡിയോ ഗെയിം കളിക്കാന്‍ കുട്ടി അമ്മയോട് നിരന്തരം മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുമായിരുന്നു. ഫോണ്‍ നല്‍കാതിരുന്നതിലുള്ള ദേഷ്യത്തിലാകാം കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് വിശദീകരണം.

അമ്മയും സഹോദരിയും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് സംഭവം. തിരിച്ചു വന്നപ്പോള്‍ മുറി ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തിയാണ് മുറി തള്ളിത്തുറന്നത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സില്‍ച്ചര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എംപി അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker