BREAKINGKERALA

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസ്; അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ 8 സിപിഎം പ്രവര്‍ത്തകര്‍ക്ക് 5 വര്‍ഷം തടവ്

കണ്ണൂര്‍: അഴീക്കോട് വെള്ളക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസില്‍ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ. കണ്ണൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.2017 നവംബര്‍ 11-നാണ് കേസിനാസ്പദമായ സംഭവം. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടുന്ന എട്ടംഗ സംഘം രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ കൊല്ലണമെന്ന ഉദ്ദ്യേശത്തോടെ സംഘം ചേരുകയും വാള്‍, ഇരുമ്പ് കമ്പി എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചെന്നുമാണ് കേസ്. നിധിന്‍, നിഖില്‍ എന്നിവരേയാണ് ആക്രമിച്ചത്.
വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. പതിനൊന്ന് സാക്ഷികളേയും 27 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Related Articles

Back to top button