കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ ഉടനടി നടപടിയില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്. കെസിഎ ജനറല്‍ ബോഡി അംഗമായ ബിനീഷ് കണ്ണൂരില്‍ നിന്നുള്ള പ്രതിനിധിയാണ്.
ജനറല്‍ ബോഡി അംഗമായ ബിനീഷിനെതിരേ പോലീസ് കേസെടുത്താല്‍ മാത്രം നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് കെസിഎ വിശദീകരണം. ബിനീഷിന്റെ അറസ്റ്റിന് പിന്നാലെയാണ് കെസിഎ നിലപാട് വ്യക്തമാക്കിയത്.
വ്യാഴാഴ്ചയാണ് ചോദ്യം ചെയ്യാന്‍ ബംഗളൂരുവിലേക്ക് വിളിപ്പിച്ച ശേഷം ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ നാല് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യല്‍ ഇന്നും തുടരുകയാണ്.