BREAKING NEWSKERALALATEST

ബിനോയ് വിശ്വത്തെ പിന്തുണച്ച് മാര്‍ കൂറിലോസ്

കോഴിക്കോട്: ഇന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് പറഞ്ഞ സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ്. ഇടതുപക്ഷം കോണ്‍ഗ്രസിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കൂ എന്ന് വിളിച്ചു പറയുവാനുള്ള ആര്‍ജ്ജവം മതനിരപേക്ഷതയോടുള്ള ബിനോയ് വിശ്വത്തിന്റെ പ്രതിബദ്ധതയാണ് വെളിവാക്കുന്നതെന്നും മാര്‍ കുറിലോസ് പറഞ്ഞു.
ഇടത്തോട്ട് ‘ഇന്‍ഡിക്കേറ്റര്‍’ ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോളൊക്കെ അപായസൂചന മുഴക്കുന്ന സഖാവാണ് ബിനോയ് വിശ്വം. ആദര്‍ശത്തില്‍ ഒരിക്കലും വെള്ളംചേര്‍ക്കാത്ത നേതാവാണ് അദ്ദേഹം. ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ബിനോയ് വിശ്വമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മാര്‍ കുറിലോസ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ധീരമായ നിലപാടുകള്‍ കൊണ്ട് സഖാവ് ബിനോയ് വിശ്വം. ഇടത്തോട്ട് ‘ ഇന്‍ഡിക്കേറ്റര്‍’ ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോള്‍ ഒക്കെ അപായസൂചന മുഴക്കുന്നുണ്ട് ഈ സഖാവ്. നീതിയുടെ പ്രശ്‌നങ്ങള്‍ ആയാലും, പരിസ്ഥിതി പ്രശ്‌നങ്ങള്‍ ആയാലും, മുതലാളിത്ത വികസന ത്തിന്റെ കാര്യത്തിലായാലും ഇരകളുടെ പക്ഷത്ത് നിന്ന് ഇടതുപക്ഷ നിലപാടുകള്‍ മുറുകെ പിടിക്കുന്ന ബിനോയ് വിശ്വം ആദര്‍ശത്തില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാന്‍ അനുവദിക്കുന്നില്ല. ഫാഷിസം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ മതനിരപേക്ഷ കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ട കാലത്ത് ഇടതുപക്ഷം കോണ്‍ഗ്രസിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കു എന്ന് വിളിച്ചു പറയുവാനുള്ള ആര്‍ജ്ജവം മതനിരപേക്ഷതയോടുള്ള സഖാവ് ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്. അദ്ദേഹത്തോടുള്ള ആദരവ് കൂടുകയാണ്… ഉറച്ച നിലപാടുകളോടെ മുന്നേറുക സഖാവേ..

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker