ബിബിസിക്കെതിരെ വീണ്ടും അനില്‍ ആന്റണി. ബിബിസി കാശ്മീരില്ലാത്ത ഭൂപടം പലതവണ നല്‍കിയ മാധ്യമമെന്ന് അനില്‍ ആന്റണി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്തുവെന്നും കുറിച്ച അനില്‍ ആന്റണി കോണ്‍ഗ്രസിനെതിരെ പരിഹാസവും നടത്തി.
ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന് അനില്‍ കെ ആന്റണി പറഞ്ഞത് വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവച്ചത്. വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് യുഡിഎഫ് ശക്തമായ നിലപാടെടുത്ത പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോണ്‍ഗ്രസ് മീഡിയ സെല്‍ മേധാവിയുമായ അനില്‍ കെ ആന്റണിയുടെ പരാമര്‍ശം.
പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പദവികളില്‍ നിന്നും അനില്‍ ആന്റണി രാജിവച്ചു. എ.കെ ആന്റണിയുടെ മകനും കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറുമായിരുന്നു അനില്‍ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു രാജി വിവരം അറിയിച്ചത്.