BREAKING NEWSWORLD

ബിയര്‍ കഴിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത… ഇതാ ബിയര്‍ ചേരുവയില്‍ ഐസ്‌ക്രീം എത്തിയിരിക്കുന്നു

ബിയര്‍ കഴിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത… ഇതാ ബിയര്‍ ചേരുവയില്‍ ഐസ്‌ക്രീം എത്തിയിരിക്കുന്നു. ഓടിച്ചേന്ന് ആരും ഐസ്‌ക്രീം പാര്‍ലറില്‍ ബിയര്‍ ഐസ്‌ക്രീം ചോദിക്കേണ്ട. കാരണം നമ്മുടെ നാട്ടിലല്ല അങ്ങ് ബെല്‍ജിയത്തിലാണ്. ബെല്‍ജിയത്തിലെ നാമൂര്‍ എന്ന് പേരുള്ള സ്ഥലത്തെ ഹൌപ്പെ ബ്രെവെറി ബിയര്‍ നിര്‍മ്മാണശാലയും ഹൂപോപോപ് എന്ന് പേരുള്ള ഐസ് ക്രീം ബ്രാന്‍ഡും ചേര്‍ന്നാണ് ബിയറിന്റെ രുചിയുള്ള ഐസ് ക്രീം അവതരിപ്പിച്ചിരിക്കുന്നത്. ബിയറും ഐസ് ക്രീമും പ്രധാന ചേരുവകളായ ബിയര്‍ ഐസ്‌ക്രീമില്‍ 2.8 ശതമാനാണ് ബിയര്‍ ഘടകങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.
‘ഇനി ബിയര്‍ ഐസ്‌ക്രീം ഒരു ഏപ്രില്‍ ഫൂള്‍ ഡേ തമാശയല്ല’ എന്ന കുറിപ്പോടെയാണ് ബിയര്‍ ഐസ്‌ക്രീമിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2020 ഏപ്രില്‍ ഒന്നിന് ബിയര്‍ ഐസ്‌ക്രീം എത്തി എന്ന് ഫോട്ടോ സഹിതം ഹൌപ്പെ ബ്രെവെറി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ലോക വിഡ്ഢിദിന പോസ്റ്റ് ആയിരുന്നെങ്കിലും അനേകം പേര്‍ എന്തുകൊണ്ട് ബിയര്‍ ഐസ്‌ക്രീം നിര്മ്മിച്ചുകൂടാ എന്ന ചോദ്യവുമായെത്തി. ഇതേ തുടര്‍ന്നാണ് ഒന്നേകാല്‍ വര്‍ഷത്തിന് ശേഷം ബിയര്‍ ഐസ്‌ക്രീം യാഥാര്‍ത്ഥയമായത്.
ചൂടുകാലത്ത് ബിയര്‍ കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് ബിയര്‍ ഐസ് ക്രീം കഴിക്കുന്നത് എന്നാണ് ഹൌപ്പെ ബ്രെവെറിയുടെ അവകാശവാദം. അതെ സമയം ബിയര്‍ ഐസ് ക്രീമിന്റെ വാണിജ്യവില്പന ഹൌപ്പെ ബ്രെവെറി ആരംഭിച്ചിട്ടില്ല. തത്കാലം ജയകൃഷ്ണനും ഋഷിയും മാത്രമല്ല ബിയര്‍ ഐസ് ക്രീം നുണയണം എന്നാഗ്രഹിക്കുന്നവര്‍ നമൂറിലെ ബിയര്‍ നിര്‍മ്മാണ ശാലയില്‍ തന്നെ എത്തണം.
2.8 ശതമാനം ആല്‍ക്കഹോള്‍ കണ്ടന്റ് ഉള്ളതിനാല്‍ മുതിര്‍ന്നവര്‍ മാത്രമേ ബിയര്‍ ഐസ് ക്രീം കഴിക്കാന്‍ പാടുള്ളൂ എന്നും കുട്ടികള്‍ക്ക് ഇത് കൊടുത്ത് ഉണ്ടാകുന്ന പ്രശ്ങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികള്‍ അല്ല എന്നും ഹൂപോപോപും ഹൌപ്പെ ബ്രെവെറിയും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker