BREAKINGINTERNATIONAL

ബിരിയാണി ഫ്‌ലേവര്‍ ഐസ്‌ക്രീം കഴിച്ചിട്ടുണ്ടോ വീഡിയോയുമായി യുവാവ്

ഐസ്‌ക്രീം നമ്മുക്ക് എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭക്ഷണമാണ്. ഏത് ഫ്‌ലേവര്‍ ഐസ് ക്രീമാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ മിക്കവരും പറയുന്നത് ചോക്ലേറ്റ് അല്ലെങ്കില്‍ വാനില അതും അല്ലെങ്കില്‍ സ്‌ട്രോബെറി ആയിരിക്കും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നൊരു ഐസ്‌ക്രീം വീഡിയോയുണ്ട്.
ബിരിയാണിയുടെ രുചിയുള്ള ഐസ്‌ക്രീമിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ അങ്ങനെയൊരു ഐസ് ക്രീമിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ബിരിയാണിയുടെ രുചിയിലുള്ള ഒരു വ്യത്യസ്ത ഐസ്‌ക്രീം. mehta_a ആകാശ് മേത്ത എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
ആകാശ് മേത്ത വിവിധ രുചിയിലുള്ള ഐസ്‌ക്രീമുകള്‍ രുചിച്ച് നോക്കുന്നത് വീഡിയോയില്‍ കാണാം.
മെനുവില്‍ കെച്ചപ്പ്, ചിപ്സ്, ബിരിയാണി, ഒലിവ് ഓയില്‍, ചായ തുടങ്ങിയ ഫ്‌ലേവറിലുള്ള ഐസ്‌ക്രീമുകളാണ് രുചിച്ച് നോക്കുന്നത്.
കെച്ചപ്പ് ഫ്‌ലേവര്‍ ഐസ്‌ക്രീം കഴിച്ചതിന് ശേഷം അത് അത്ര പോരെന്നാണ് ആകാശ് വീഡിയോയില്‍ പറയുന്നത്. ബിരിയാണി ഫ്‌ലേവര്‍ ഐസ്‌ക്രീം കഴിച്ചപ്പോള്‍ ഏറെ ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. ഇത് ശരിക്കും ഹിറ്റാകാന്‍ സാധ്യതയുണ്ടെന്നും ആകാശ് വീഡിയോയില്‍ പറയുന്നു.
ഒലീവ് ഓയില്‍ ഫ്‌ലേവറിലുള്ള ഐസ്‌ക്രീമും ഏറെ നന്നായിട്ടുള്ളതായി വീഡിയോയില്‍ പറയുന്നുണ്ട്. ഏറ്റവും അവസാനമായി ചിപ്‌സ് ഐസ്‌ക്രീമും ചായ ഫ്‌ലേവര്‍ ഐസ്‌ക്രീമും ആകാശ് കഴിച്ച് നോക്കുന്നുണ്ട്. ഒലീവ് ഓയില്‍ ഫ്‌ലേവര്‍ ഐസ്‌ക്രീം ഇഷ്ടപ്പെട്ടില്ലെന്നും ചായ ഐസ്‌ക്രീമാണ് കൂടുതല്‍ നല്ലതെന്നും ആകാശ പറയുന്നു.
ഈ പറഞ്ഞ ഐസ്‌ക്രീമെല്ലാം കഴിച്ച് നോക്കണമെന്നുണ്ടെന്ന് വീഡിയോയ്ക്ക് താഴേ ഒരാള്‍ കമന്റ് ചെയ്തു. ബിരിയാണി ഫ്‌ലേവര്‍ ഐസ്‌ക്രീം അത്ര നല്ലതായി തോന്നുന്നില്ലെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തതു.

Related Articles

Back to top button